Advertisment

പേടിക്കേണ്ട… എല്ലാം ഭദ്രമാണ്…അയര്‍ലണ്ട് ആസ്ഥാനമായ 60% യു എസ് കമ്പനികളും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും

author-image
athira kk
New Update

ഡബ്ലിന്‍ : യൂറോപ്യന്‍ സാമ്പത്തിക മാന്ദ്യത്തിന്റെയും ബഹുരാഷ്ട്രക്കമ്പനികളിലെ കൂട്ട പിരിച്ചുവിടലുകളുടെയുമൊക്കെ പശ്ചാത്തലത്തിലും അയര്‍ലണ്ടില്‍ നിന്നും കേള്‍ക്കുന്നത് സദ് വാര്‍ത്ത. അയര്‍ലണ്ട് ആസ്ഥാനമായ 60% യു എസ് കമ്പനികളും അടുത്ത 12 മാസത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അയര്‍ലണ്ട് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നത്. താങ്ക്സ് ഗിവിംഗാണ് ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Advertisment

publive-image

 

നാല് ശതമാനം യു എസ് സ്ഥാപനങ്ങള്‍ മാത്രമേ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയുള്ളുവെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നത്. 35% സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.അയര്‍ലണ്ടില്‍ നിലവില്‍ 900 യു എസ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 2,00,000 ആളുകളാണ് ഇവയില്‍ ജോലി ചെയ്യുന്നത്.

ട്വിറ്റര്‍, മെറ്റാ തുടങ്ങിയ യുഎസ് കമ്പനികളിലെ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലും മറ്റും ഐ ടി മേഖലയില്‍ വലിയ ആശങ്കയാണുണ്ടാക്കിയത്. കൂടാതെ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ഊര്‍ജ്ജ പ്രതിസന്ധിയുമെല്ലാം അയര്‍ലണ്ടിനെയും ബാധിക്കുമോയെന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഒന്നു പേടിക്കാനില്ല,എല്ലാം നന്നായി നടക്കുമെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.

കഴിഞ്ഞ വര്‍ഷം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതായി 83% അംഗങ്ങളും പറഞ്ഞു.ചേംബറില്‍ മഹാഭൂരിപക്ഷം അംഗങ്ങളും ; 94%വും അവരുടെ കോര്‍പ്പറേറ്റ് ആസ്ഥാനമായ അയര്‍ലണ്ടിനെ മികച്ച നിക്ഷേപ കേന്ദ്രമായും വളര്‍ച്ചാ കേന്ദ്രവുമായാണ് കരുതുന്നതെന്ന് ഗവേഷണം പറയുന്നു.

ഈ കമ്പനികള്‍ ഊര്‍ജ്ജ ചെലവ്, ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്, വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നതായും സര്‍വേ വ്യക്തമാക്കുന്നുണ്ടെന്ന് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അയര്‍ലണ്ടിന്റെ സി ഇ ഒ മാര്‍ക്ക് റെഡ്മണ്ട് പറഞ്ഞു.അയര്‍ലണ്ടില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) തൊഴില്‍ നിലനിര്‍ത്തുന്നതിന് പാര്‍പ്പിട സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 98% പേരും പറഞ്ഞതായും സര്‍വ്വേ വെളിപ്പെടുത്തുന്നു.

Advertisment