സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു

author-image
athira kk
New Update

ഡാളസ് : പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അ നുശോചിച്ചു.

Advertisment

publive-image

കേരള അസോസിയേഷന്‍ സംഘടിപ്പിച്ച നിരവധി സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത, എഴുത്തുകാരുനും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് പയ്യന്നൂരിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആകസ്മീക വിയോഗത്തില്‍ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അസോസിയേഷനുവേണ്ടി പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ സെക്രട്ടറി അനശ്വരം മാംമ്പിള്ളി എന്നിവര്‍ അറിയിച്ചു.

മലയാള ഭാഷയെയും മലയാളികളെയും ജീവനു തുല്യ്ം സ്‌നേഹിച്ചിരുന്ന സാഹിത്യകാരന്‍ സതീഷ് പയ്യന്നൂരിന്റെ വിടവാങ്ങല്‍ എല്ലാ മലയാളികളെയും പോലെ കേരള അസോസിയേഷന്‍ പ്രവര്‍ത്തകരെയും ദുഃഖത്തില്‍ ആഴ്ത്തിയിരിക്കയാണെന്നും അനുശോചന സന്ദേശത്തില്‍ തുടര്‍ന്ന് പറയുന്നു

Advertisment