ദോഹ : ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറി വിജയവുമായി ഇറാന്‍. ഗ്രൂപ്പ് ബി പോരാട്ടത്തില്‍ കരുത്തരായ വെയ്ല്‍സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഇറാന്‍ കീഴടക്കിയത്. കനത്ത പോരാട്ട വീരന്‍മാരായി ഏഷ്യന്‍ രാജ്യങ്ങള്‍ നേരത്തെ അര്‍ജന്‍റീനയെ സൗദി അറേബ്യയും ജര്‍മനിയെ ജപ്പാനും തോല്‍പ്പിച്ച് പടയോട്ടത്തിലാണ്.
വെയ്ല്‍സ് ഗോളി ഹെന്‍സേ റെഡ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ഇഞ്ചുറി ടൈമിലായിരുന്നു ഇറാന്‍റെ ഗോള്‍ പ്രഹരം. 90+8 മിനിറ്റില്‍ റൗസ്ബെ ചെഷ്മിയാണ് ആദ്യ ഗോള്‍ നേടിയത്. 90+11~ാം മിനിറ്റില്‍ റാമിന്‍ റെസെയ്നാണ് രണ്ടാം ഗോള്‍ നേടിയത്.
നിരവധി അവസരങ്ങള്‍ തുടക്കം മുതല്‍ ഇറാന് ലഭിച്ചിരുന്നു. മത്സരത്തിന്‍റെ 15~ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്സൈഡായി പ്രഖ്യാപിച്ചു.
മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ കളം നിറഞ്ഞതോടെ വെയ്ല്‍സ് ആദ്യ പകുത്യില്‍ തന്നെ സമ്മര്‍ദത്തിലായി.തുടക്കം മുതല്‍ വെയ്ല്‍സ് സൂപ്പര്‍ താരം ഗാരെത് ബെയ്ലിനെ പൂട്ടിയത് ഇറാന്റെ തുറുപ്പുചീട്ടായി.
ലോകകപ്പില്‍ ഇതുവരെ ആദ്യറൗണ്ട് കടന്നിട്ടില്ലെന്ന നാണക്കേട് ഇത്തവണയെങ്കിലും മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇറാന്‍ ഖത്തര്‍ ലോകകപ്പിന് എത്തിയത്.ഫിഫ റാങ്കിങ്ങില്‍ ഇറാന് തൊട്ടുമുന്‍പില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള വെയ്സിന്റെ 1958 ലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനമാണ് ഇതുവരെയുള്ള മികച്ച പ്രകടനം.
ജയത്തോടെ മൂന്ന് പോയിന്‍റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി ഇറാന്‍. ഇംഗ്ളണ്ടാണ് ഒന്നാമത്.