അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ആന ചെരിഞ്ഞു

author-image
athira kk
New Update

മയാമി (ഫ്ളോറിഡ) : യു.എസില്‍ ജീവിച്ചിരുന്ന ആനകളില്‍ ഏറ്റവും പ്രായം കൂടിയ ആന ചെരിഞ്ഞതായി മയാമി മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഡലീപ് എന്ന ആന നവംബര്‍ 24 നു ചെരിയുമ്പോള്‍ 56 വയസായിരുന്നു പ്രായം. ഏതാനും മാസങ്ങളായി ആരോഗ്യവും, ശരീര ഭാരവും കുറഞ്ഞു വരികയായിരുന്നു എന്ന വെളിപ്പെടുത്തി.

Advertisment

publive-image

ഇന്ത്യയില്‍ ജനിച്ച കുട്ടിയാനയെ 1960- ലാണ് സൗത്ത് ഫ്ളോറിഡയില്‍ കൊണ്ടുവന്നത്. 1980 ല്‍ സൗത്ത് മയാമി റോഡിലുള്ള മൃഗശാലയില്‍ എത്തി. പത്തടി ഉയരവും 10000 പൗണ്ട് തൂക്കവും ഉണ്ടായിരുന്നു. താങ്ക്സ് ഗിവിംഗ് ഡെയില്‍ രാവിലെ വളരെ ക്ഷീണിതനായി കഴിഞ്ഞിരുന്ന ആനയ്ക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കി എങ്കിലും നേരെ നിര്‍ത്തുവാന്‍ ആയില്ല. ഇന്ന് അവധി ദിനം ആയിട്ടും മൃഗശാല ജീവനക്കാര്‍ എത്തി പീനട്ട് ബട്ടറും, ജെല്ലിയും സാന്‍വിച്ചും, തണ്ണിമത്തനും നല്‍കിയത് ആന കഴിച്ചിരുന്നു.എന്നാല്‍ അല്പ സമയത്തിനു ശേഷം ആനയുടെ മരണം സ്ഥിരീകരിച്ചു.

മൃഗശാല സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആനയുടെ ആകാരവും കൊമ്പും ആകര്‍ഷകമായിരുന്നു. ആനയുടെ വിയോഗത്താല്‍ മയാമിയിലെ മൃഗ സ്നേഹിതര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വളരെ നഷ്ടമാണെന്ന് സിറ്റി മേയര്‍ ഡാനിയേല ലിവെന്‍ ട്വിറ്ററില്‍ കുറിച്ചു. മൃഗശാല ജീവനക്കാരും അധികൃതരും ആനയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Advertisment