നേപ്പാളില്‍ ഭരണകക്ഷി അധികാരം നിലനിര്‍ത്തും

author-image
athira kk
New Update

കഠ്മണ്ഡു: നേപ്പാള്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോണ്‍ഗ്രസ് സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.

Advertisment

publive-image

ഫലം പ്രഖ്യാപിച്ച 124 സീറ്റുകളില്‍ 67 എണ്ണത്തിലും സഖ്യം വിജയിച്ചു. മുന്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 39 സീറ്റുകള്‍ നേടി. 165 സീറ്റുകളിലാണു തിരഞ്ഞെടുപ്പു നടന്നത്. 42 സീറ്റുകള്‍ നേടിയ നേപ്പാളി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

Advertisment