ദോഹ: ലോകകപ്പില്‍ യുഎസ്എയെ തോല്‍പ്പിക്കാനാവാത്ത ചരിത്രം തിരുത്താന്‍ ഇക്കുറിയും ഇംഗ്ളണ്ടിനു സാധിച്ചില്ല. ആധ്യ മത്സരത്തില്‍ ഇറാനെതിരേ വന്‍ വിജയം നേടിയ ഇംഗ്ളണ്ടിന് യുഎസിനെതിരായ ഗ്രൂപ്പ് ബി മത്സരത്തില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഗോള്‍രഹിത സമനിലിയലാണ് കളി അവസാനിച്ചത്.
1950 ലോകകപ്പില്‍ ഇംഗ്ളണ്ടിനെ കീഴടക്കിയ യുഎസ്എ 2010 ലോകകപ്പില്‍ സമനില പിടിച്ചിരുന്നു. ഈ ചരിത്രമാണ് തിരുത്താനാവാതെ കിടക്കുന്നത്.
ഗ്രൂപ്പ് ബിയില്‍ എല്ലാ ടീമും 2 കളി വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ളണ്ട് 4 പോയിന്റോടെ ഒന്നാം സ്ഥാനത്തു തന്നെയാണ്. വെയില്‍സിനെ കീഴടക്കിയ ഇറാന്‍ രണ്ടാമതെത്തി. യുഎസ്എ രണ്ടു സമനിലയുമായി മൂന്നാമത്. യുഎസിനെതിരായ സമനിലയില്‍നിന്നു കിട്ടിയ ഒരു പോയിന്റ് മാത്രമാണ് വെയില്‍സിന്.
വെയ്ല്‍സിനെതിരെ സമനില പാലിച്ച ടീമില്‍നിന്ന് ജോഷ് സാര്‍ജന്റിനെ മാറ്റി പകരം ഹാജി റൈറ്റിനെ ഉള്‍പ്പെടുത്തിയാണ് യുഎസ് കളിച്ചത്. ഇംഗ്ളണ്ട് ആദ്യ മത്സരം ജയിച്ച ടീമിനെ നിലനിര്‍ത്തി.
നായകന്‍ ഹാരി കെയ്ന് ഫോമിലെത്താനാവാത്തത് ഇംഗ്ളിഷ് മുന്നേറ്റത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് നേടിയ കെയ്ന്‍ ഇത്തവണ പൂര്‍ണമായി ഫിറ്റല്ല എന്നു പോലും സംശയമുയരുന്നു. കെയ്നെ ഏക സ്ൈ്രടക്കറാക്കിയാണ് രണ്ടു മത്സരത്തിലും കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ടീമിനെ ഇറക്കിയത്.