Advertisment

മോര്‍ട്ട്ഗേജ് പലിശ നിരക്ക് വീണ്ടുമുയര്‍ത്തി എ ഐ ബി

author-image
athira kk
New Update

ഡബ്ലിന്‍ : മോര്‍ട്ട്ഗേജുകളുടെ പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ എ ഐ ബി തീരുമാനം.പുതിയ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകളുടെ പലിശ നിരക്ക് 0.5% കൂടി വര്‍ധിപ്പിക്കാനാണ് എ ഐ ബി ലക്ഷ്യമിടുന്നത്. എഐബിയുടെ പകുതിയിലധികം മോര്‍ട്ട്ഗേജുകാരും ഫിക്സഡ് നിരക്കിലുള്ളവരാണ്.

Advertisment

publive-image

പുതിയ ഭവനവായ്പകളുടെ ഫിക്സഡ് നിരക്ക് ഒക്ടോബറില്‍ 0.5% വര്‍ധിപ്പിച്ചിരുന്നു.അതിന് പിന്നാലെയാണ് രണ്ടാമതും പലിശ കൂട്ടുന്നത്.ട്രാക്കര്‍ മോര്‍ട്ട്ഗേജുകളുള്ള വായ്പക്കാരുടെ പലിശ നിരക്കും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വര്‍ധനവിന് അനുസൃതമായി നേരത്തെതന്നെ വര്‍ധിപ്പിച്ചിരുന്നു.

ബാങ്കില്‍ നിലവിലുള്ള ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് വായ്പക്കാരെയോ വേരിയബിള്‍ നിരക്കിലുള്ളവരെയോ ഈ വര്‍ധന ബാധിക്കില്ലെന്നാണ് ബാങ്ക് വിശദീകരണം.ജനുവരി 16നകം മോര്‍ട്ട്ഗേജ് പിന്‍വലിക്കുന്നവര്‍ക്ക് മുന്‍ നിരക്കുകളേ ഈടാക്കൂവെന്ന് എ ഐ ബി പറഞ്ഞു.എ ഐ ബി മോര്‍ട്ട്ഗേജുകള്‍ക്കും ഗ്രൂപ്പിന്റെ ഇ ബി എസ്, ഹാവന്‍ ബ്രാന്‍ഡുകള്‍ക്കും ഈ വര്‍ധനവ് ബാധകമാകും.അള്‍സ്റ്റര്‍ ബാങ്കും ചില മോര്‍ട്ട്ഗേജുകളുടെ ഫിക്സഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇ സി ബി ജൂലൈ മുതലാണ് മൂന്നു നിരക്കുകളും വര്‍ധിപ്പിച്ചത്.വായ്പകളുടെ പലിശ നിരക്ക് രണ്ട് ശതമാനം ആക്കുന്നതിനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.വരും മാസങ്ങളില്‍ ഇ സി ബി വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment