Advertisment

ക്ഷണിച്ച് വരുത്തിയവരെ മാനിക്കണം,അടുത്ത വര്‍ഷവും അയ്യായിരം പേരെ ഉറപ്പാക്കി അയര്‍ലണ്ട്, സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അടുത്ത വര്‍ഷവും പഠിക്കാനെത്തുന്നത് 5000ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ജനുവരി,സെപ്റ്റംബര്‍ ഇന്‍ ടേക്കുകളിലേക്ക് പ്രവേശനം ആഗ്രഹിച്ചെത്തിയതാണിവര്‍.

Advertisment

publive-image

എന്‍ജിനീയറിംഗ്, കമ്പ്യൂട്ടിംഗ്, ബിസിനസ്, നഴ്സിംഗ്, സോഷ്യല്‍ സയന്‍സസ് എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട കോഴ്സുകളില്‍ ചിലത്.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ട് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് ഓപ്ഷനും പ്രഖ്യാപിച്ചിട്ടുണ്ട്.എ ഐ, അഗ്രി-ടെക്, ഡാറ്റാ അനലിറ്റിക്സ്, ഫിന്‍-ടെക്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ ടെക്നിക്കല്‍ കോഴ്‌സുകളോടും അടുത്തകാലത്തായി താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ട്.

എഡ്യുക്കേഷന്‍ അയര്‍ലണ്ടും പ്രൈവറ്റ് കമ്പനികളും നടത്തുന്ന നടത്തുന്ന വിദ്യാഭ്യാസ മേളയിലൂടെ മാത്രം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകളില്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. നവംബറില്‍ നടത്തിയ മേളയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള 16 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പങ്കെടുത്തത്.വിസ പ്രോസസ്സിംഗ് മുതല്‍ പ്രോഗ്രാമുകള്‍, ഇന്‍ടേക്കുകള്‍, ഓഫറുകള്‍, കാമ്പസ് ലൈഫ്, താമസം, അന്താരാഷ്ട്ര വിദ്യാര്‍ഥി പിന്തുണ, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ചെല്ലാം മേള വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിവ് നല്‍കിയിരുന്നു.

എംബസി ഇടപെടണം

അതേ സമയം അയര്‍ലണ്ടില്‍ താമസസൗകര്യത്തിന്റെ അഭാവം രൂക്ഷമായിരിക്കെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്നും കോളജുകളെയും യൂണിവേഴ്‌സിറ്റികളെയും തടയണം എന്നാവശ്യപ്പെട്ട് വിവിധ സാമൂഹ്യസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുന്ന വിഷയത്തില്‍ കോളജ് അധികൃതര്‍ ഉറപ്പു നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അയര്‍ലണ്ട് തിരഞ്ഞെടുക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് എംബസിയും ഇന്ത്യാ സര്‍ക്കാരും നിര്‌ദേശിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത് .

അയര്‍ലണ്ടില്‍ ആകെയുള്ള മുപ്പത് ശതമാനത്തോളം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.അവര്‍ക്ക് വേണ്ട സുരക്ഷയും സൗകര്യവും അയര്‍ലണ്ടിന് ഏര്‍പ്പെടുത്താനായില്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തണമെന്നാണ് ഇപ്പോള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്. കഴിഞ്ഞ ജനുവരി, സെപ്റ്റംബര്‍ മാസങ്ങളില്‍ എവിടെ എത്തിച്ചേര്‍ന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇനിയും മതിയായ താമസ സൗകര്യം ലഭിക്കാതെ അലയുന്നത്.

Advertisment