Advertisment

എലിസബത്ത് രാജ്ഞി അവസാന നാളുകളിൽ കാൻസർ വേദനയിൽ ആയിരുന്നു 

author-image
athira kk
New Update

ലണ്ടൻ : ബ്രിട്ടനിലെ എലിസബത്ത് രണ്ട് രാജ്ഞി അവസാന നാളുകളിൽ കാൻസർ മൂലം കഠിനമായ വേദനയിൽ ആയിരുന്നുവെന്നു പുറത്തു വരുന്ന പുതിയൊരു ജീവചരിത്ര പുസ്തകത്തിൽ പറയുന്നു. മജ്ജയിൽ ഉണ്ടാവുന്ന കാൻസർ മൂലം എല്ലിന് ഉണ്ടാവുന്ന കഠിന വേദന സഹിച്ചാണത്രെ അവർ അന്ത്യ നാളുകൾ കഴിച്ചു കൂട്ടിയത്. 'Elizabeth: An Intimate Portrait ' എന്ന ഗ്രന്ഥത്തിൽ ഗൈൽസ് ബ്രാൻഡ്‌റേത് ആണ് ഈ വിവരം വെളിപ്പെടുത്തുന്നത്.

publive-image

Advertisment

സെപ്റ്റംബർ 7 നു മരിക്കുമ്പോൾ 96 വയസിലെത്തിയ  രാജ്ഞി ചരിത്രം സൃഷ്ടിച്ച 70 ലേറെ വർഷങ്ങൾ കിരീടം ധരിച്ചിരുന്നു. "മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം 'വാർധ്യക്യം' എന്നാണ് രേഖപ്പെടുത്തിയത്. ഗ്രന്ഥകാരൻ പറയുന്നു: "ഞാൻ മനസിലാകുന്നത് രാജ്ഞിക്കു മൈലോമ ബാധിച്ചിരുന്നു എന്നാണ് -- ഒരു തരം മജ്ജയിലെ കാൻസർ. അവർക്കു അവസാന കാലത്തു ഉണ്ടായ ക്ഷീണവും ഭാരനഷ്ടവും ചലനക്ഷമതയിലെ കുറവും അതു കൊണ്ട് ഉണ്ടായതാവണം."

മുൻ പാർലമെന്റ് അംഗമായ ബ്രാൻഡ്‌റേത് കൂട്ടിച്ചേർത്തു: "മൈലോമയുടെ ഏറ്റവും സാധാരണമായ ലക്ഷണം വേദനയാണ്. പ്രത്യേകിച്ച് ഇടുപ്പിലും പിൻഭാഗത്തും. പ്രായം ചെന്നവരെയാണ് കൂടുതലായും ബാധിക്കുന്നത്."

2021 ഏപ്രിലിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ മരിച്ച ശേഷമുള്ള ജീവിതത്തിൽ വേദനകൾ കടിച്ചമർത്തി രാജ്ഞി കഴിഞ്ഞു കൂടി. രോഗത്തിനു പ്രത്യേകിച്ച് ചികിത്സയൊന്നുമില്ല. 

വേദനകൾ മറക്കാൻ ബി ബി സി യുടെ 'ലൈൻ ഓഫ് ഡ്യൂട്ടി' എന്ന പൊലീസ് പരമ്പര കാണുമായിരുന്നു. 

Advertisment