New Update
ന്യൂജേഴ്സി : ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷിക ദിനാഘോഷത്തോട് അനുബന്ധിച്ച് മാതാവിന്റെ അമലോഭവ തിരുനാളിനോട് അനുബന്ധിച്ച് പരി. അമ്മയുടെ പേരുകാരായ ഏവരുടെയും സംഗമം നടത്തപ്പെടുന്നു.
Advertisment
വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അന്നേ ദിവസം എല്ലാവരെയും പ്രത്യേകമായി ആദരിക്കുകയും ചെയ്യും.വിവിധ കൂടാരയോഗത്തിലെ വിമൺസ് മിനിസ്ട്രി കോർഡിനേറ്റർമാരായ ബിന്ദു ബിജു വലിയകല്ലുങ്കൽ,ഷൈബി ലേവി കായിപ്പുറം,ബിന്ദു ജോസ് കട്ടപ്പുറം,ജയ്നി ബിജു മുതലുപിടിയിൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.