വിർജീനിയ: വിർജീനിയയിലെ ഡള്ളസിൽ ഡിസ്‌ട്രിക്‌ട് സൂപ്പർവൈസർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ പൂജാ ഖന്ന രംഗപ്രവേശം ചെയ്തു. മേള ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ജനപ്രതിനിധികളും സമൂഹ നേതാക്കളെയും ഖന്നയുടെ നേട്ടങ്ങളെ പ്രശംസിച്ചു സംസാരിച്ചു. "ഡള്ളസ് ഡിസ്ട്രിക്ടിനു മാറ്റങ്ങൾ കൊണ്ടുവരാനാണ് ഞാൻ മൽസരിക്കുന്നത്," ഖന്ന പറഞ്ഞു. "ഈ പ്രദേശത്തു വസിക്കുന്നവരുടെ പ്രത്യേകതകൾ പ്രതിഫലിക്കുന്ന ജനപ്രതിനിധികൾ ഉണ്ടാവണം. മുന്നോട്ടുള്ള യാത്രയിൽ പുതിയ കാഴ്ചപ്പാടുകൾ ആവശ്യമാണ്."
ലൂഡൻ കൗണ്ടിയിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വനിതയാണ് ഖന്ന. ജയിച്ചാൽ അത് ചരിത്രമാകുമെന്നു അവർ പറഞ്ഞു. മൂന്ന് മക്കളുടെ അമ്മയായ കുടിയേറ്റ വനിത മത്സരത്തിൽ വെല്ലുവിളികൾ പ്രതീക്ഷിക്കുന്നു. പ്രത്യേക അവകാശങ്ങളുമായല്ല നമ്മളൊക്കെ ജനിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഖന്ന നൽകിയ സഹായം വിർജീനിയ സ്റ്റേറ്റ് ഡെലിഗേറ്റ് സുഹാസ് സുബ്രമണ്യം ഓർമിച്ചു.