താങ്ക്‌സ് ഗിവിംഗ് ഡിന്നറിന് ശേഷം ഹൂസ്റ്റണില്‍ വെടിവെപ്പില്‍ നാലുപേര്‍ക്ക് വെടിയേറ്റ് രണ്ടു മരണം

author-image
athira kk
New Update

ഹൂസ്റ്റണ്‍ : വ്യാഴാഴ്ച താങ്ക്‌സ് ഗിവിംഗ് ഡിന്നറിനുശേഷം  രാത്രി 9.30 മണിയോടെ ബാഗറ്റ് ലൈന്‍ 1500 ബ്ലോക്കിലുള്ള വീ്ട്ടില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും, രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് സംഭവം.
publive-image

Advertisment

രാത്രി ഭക്ഷണത്തിനുശേഷം വീട്ടിനകത്തു വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയിലാണ് പിന്‍വാതിലിലൂടെ
അക്രമി അകത്തു പ്രവേശിച്ചു വെടിവെപ്പാരംഭിച്ചത്. ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെടുകയും, 15 വയസ്സുള്ള കൗമാരകാരനേയും, മറ്റൊരു പുരുഷനേയും വെടിയേറ്റ നിലയിലും പോലീസ് കണ്ടെത്തി.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കൊല്ലപ്പെട്ട സ്ത്രീയുടെ മുന്‍ കാമുകന്‍ 38 വയസ്സുകാരനെ പോലീസ് അറസ്റ്റു ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ചീഫ് പട്രീഷ കാന്റു  അറിയിച്ചു.

വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ വെടിവെപ്പ് ആരംഭിച്ചതോടെ അടുത്ത മുറികളിലേക്ക് ഓടി കയറിയതിനാല്‍ വെടിവെപ്പു തുടരുന്നതിന് പ്രതി തോക്കില്‍ വെടിയുണ്ട നിറച്ചുവെങ്കിലും കൂടുതല്‍ മരണം ഒഴിവായതായി ചീഫ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ പേരു വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈയിടെ ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്ന് സ്ഥലവാസികള്‍ പറഞ്ഞു.

Advertisment