New Update
ന്യൂയോര്‍ക്ക്: യു.എസ്.എയിലെ 48 കൊടുമുടികള്‍ കീഴടക്കിയിട്ടുള്ള പത്തൊമ്പതുവയസുകാരി പര്‍വതാരോഹണത്തിനിടെ മരിച്ചു. എമലി സൊടെലോയാണ് യാത്രയ്ക്കിടെ വഴി തെറ്റി അതിശൈത്യത്തില്‍പ്പെട്ട് മരിച്ചത്.
Advertisment
എമിലി കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച യാത്രയാണ് പൂര്‍ത്തിയാകാതെ പോയത്. ഫ്രന്‍കോണിയ റിഡ്ജിലെ കൊടുമുടികളിലായിരുന്നു അന്ത്യം. ഒറ്റയ്ക്കായിരുന്നു യാത്ര. വിവരമൊന്നും കിട്ടാതിരുന്നതിനെത്തുടര്‍ന്ന് മൂന്ന് ദിവസം തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് ന്യൂ ഹാംഷെയറിലെ മൗണ്ട് ലഫയെറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
യാത്രയ്ക്കിടെ എമിലി മൂന്ന് കൊടുമുടികള്‍ കീഴടക്കിയിരുന്നു. മടക്കയാത്രയിലാണ് വഴി തെറ്റിയതെന്നു കരുതുന്നു. കാറ്റും മഞ്ഞു വീഴ്ചയും ശക്തമായിരുന്നു. 2021ലും ഇതുപോലെ വഴിതെറ്റിയിരുന്നെങ്കിലും ജീവന്‍ നഷ്ടപ്പെടും മുന്‍പ് കണ്ടെത്താന്‍ സെല്‍ ഫോണ്‍ സഹായമായിരുന്നു.