എല്‍ജിബിടിക്യു പ്രചാരകര്‍ക്ക് വന്‍ പിഴ ചുമത്താന്‍ റഷ്യ

author-image
athira kk
New Update

മോസ്കോ: സ്വവര്‍ഗ ലൈംഗികതയ്ക്കെതിരായ നയങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാന്‍ റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി, എല്‍ജിബിടിക്യു അവകാശങ്ങള്‍ക്കും മറ്റു വേണ്ടി വാദിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വന്‍തുക പിഴ ചുമത്താനും തീരുമാനമായി.
publive-image

Advertisment

വിവധതരം ശിക്ഷകളാണ് സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്നവര്‍ക്ക് നിയമം അനുശാസിക്കുന്നത്. വിദേശ പൗരന്മാര്‍ ഈ കുറ്റകൃത്യം ചെയ്താല്‍ അവര്‍ റഷ്യയില്‍ നിന്ന് പുറത്താക്കപ്പെടും. പിഴ 100,000 മുതല്‍ 2 ദശലക്ഷം റൂബിള്‍ വരെയാണ്. ചില നിയമലംഘനങ്ങള്‍ക്ക്, പുറത്താക്കുന്നതിന് മുമ്പ് വിദേശികളെ 15 ദിവസം തടങ്കലില്‍ വയ്ക്കാം.

റഷ്യയില്‍ 'പരമ്പരാഗത മൂല്യങ്ങള്‍' പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമം എന്നാണ് പുടിന്‍ സര്‍ക്കാര്‍ പറയുന്നത്.

എഴുത്തിലോ സിനിമയിലോ സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് പ്രചാരണം നടത്തിയാലും പിഴ കിട്ടും. ഈ നിയമം നടപ്പില്‍വന്നാല്‍ റഷ്യന്‍ ക്ളാസിക്കുകള്‍ പലതും നിരോധിക്കേണ്ടിവരുമെന്നാണ് വിമര്‍ശകര്‍ പരിഹസിക്കുന്നത്. സ്വവര്‍ഗ ലൈംഗികതയിലടക്കമുള്ള നിലപാടുകള്‍ സംബന്ധിച്ച് ഖത്തര്‍ വിമര്‍ശിക്കപ്പെടുമ്പോഴാണ് റഷ്യയില്‍ നിയമം കടുപ്പിക്കുന്നത്.

Advertisment