സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ൈ്രഡവറില്ലാത്ത ബസ് സര്‍വീസ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. വിജയകരമായാല്‍ രാജ്യവ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.
42 ഡോട്ട് എന്ന സ്ററാര്‍ട്ടപ് കമ്പനി രൂപകല്‍പന ചെയ്ത സാങ്കേതികവിദ്യ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പേരിന് ൈ്രഡവര്‍ ഉണ്ടായിരുന്നെങ്കിലും ബസ് നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. സ്റേറാപ്പില്‍ ബസ് നിര്‍ത്തുന്നതും വാഹനങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുന്നതും വാതില്‍ തുറക്കുന്നതും അടയ്ക്കുന്നതുമെല്ലാം കൃത്യമാണോ എന്നു നിരീക്ഷിക്കാന്‍ മാത്രമാണ് തത്കാലം ഡ്റൈവറെ നിയോഗിച്ചിരിക്കുന്നത്.
കാമറകളും റഡാറും നല്‍കുന്ന സൂചന അനുസരിച്ചാണ് ബസിന്റെ പ്രവര്‍ത്തനം. 20 മിനിറ്റില്‍ 3.4 കിലോമീറ്ററായിരുന്നു ആദ്യ യാത്ര. രണ്ട് സ്റേറാപ്പാണ് ഇതിനിടയില്‍ ഉണ്ടായിരുന്നത്.