ദോഹ: ഡി ഗ്രൂപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഫ്രാന്‍സ് ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പാക്കി. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളാണ് ഡെന്‍മാര്‍ക്കിനെതിരേ ഫ്രാന്‍സിന്റെ വിജയത്തിനു കരുത്തു പകര്‍ന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു നിലവിലുള്ള ചാമ്പ്യന്മാരുടെ വിജയം.
മൂന്നാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളും പിറക്കുന്നത്. 61ാം മിനിറ്റിലാണ് എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിക്കുന്നത്. എന്നാല്‍, ഏഴു മിനിറ്റിനുള്ളില്‍ ആന്‍ഡ്രിയാസ് ക്രിസ്ററന്‍സന്‍ ഡെന്‍മാര്‍ക്കിനു സമനില നേടിക്കൊടുത്തു.
പക്ഷേ, ഡാനിഷ് പ്രതീക്ഷകള്‍ തച്ചുതകര്‍ത്ത്, 86ാം മിനിറ്റില്‍ എംബാപ്പെ വീണ്ടും വല ചലിപ്പിക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ആദ്യമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ടീമാണ് ഫ്രാന്‍സ്. പരുക്കു കാരണം ആറ് മുന്‍നിര താരങ്ങളില്ലാതെയാണ് അവര്‍ മത്സരങ്ങള്‍ക്കിറങ്ങുന്നത്.
അതേസമയം, ആദ്യ കളിയില്‍ ടുനീഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതിനാല്‍ ഡെന്മാര്‍ക്കിന്റെ നോക്കൗട്ട് സാധ്യതകള്‍ മങ്ങി.