ദോഹ: മെക്സിക്കോയ്ക്കെതിരായ മത്സരത്തോടെ അര്‍ജനൈ്റന്‍ സൂപ്പര്‍ താരം ലയണള്‍ മെസി ലോകകപ്പ് മത്സരങ്ങളുടെ എണ്ണത്തിലും ഗോളെണ്ണത്തിലും ഫുട്ബോള്‍ ഇതിഹാസമായ ഡീഗോ മറഡോണയ്ക്ക് ഒപ്പമെത്തി.
അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളത് മറഡോണയാണ്, 21 മത്സരങ്ങള്‍. ഇപ്പോള്‍ മെസിക്കും ഇത്രയും മത്സരങ്ങളായി. എന്നാല്‍, മറഡോണ നാലു ലോകകപ്പില്‍ ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കില്‍, മെസി തന്റെ അഞ്ചാം ലോകകപ്പാണ് കളിക്കുന്നത്.
അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡ് നേരത്തെ തന്നെ മെസിയുടെ പേരിലായിരുന്നു, 167. ഇതില്‍ 93 ഗോളും നേടി.
മെക്സികോക്കെതിരായ മത്സരത്തില്‍ വല കുലുക്കിയതോടെ മറഡോണയുടെ എട്ട് ലോകകപ്പ് ഗോള്‍ എന്ന അര്‍ജനൈ്റന്‍ റെക്കോഡിനൊപ്പവുമെത്തി മെസി. പോര്‍ചുഗല്‍ സൂപ്പര്‍താരം ക്രിസ്ററ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് ഗോള്‍ നേട്ടവും എട്ടാണ്.
1966നുശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഗോളടിക്കുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും (18 വയസ്സ് 357 ദിവസം, 2006 ലോകകപ്പില്‍ സെര്‍ബിയക്കെതിരെ) പ്രായം കൂടിയ താരവും (35 വയസ്സ് 155 ദിവസം, മെക്സികോക്കെതിരെ 2022 ലോകകപ്പ്) മെസി തന്നെയാണ്.