ഐറിഷ് സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ നിരസിക്കുന്നതിന്റെ എണ്ണം കൂടുന്നു, പരിശോധിക്കുന്നതിന് റിട്ട. ജഡ്ജി അധ്യക്ഷനായി കമ്മിറ്റി

author-image
athira kk
New Update

ഡബ്ലിന്‍ : ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഐറിഷ് സിറ്റിസണ്‍ഷിപ്പ് നിരസിക്കുന്ന അപേക്ഷകളെക്കുറിച്ച് അന്വേഷിക്കുന്നതിന് റിട്ട. ജഡ്ജി ജോണ്‍ ഹെഡിഗനെ ഏകാംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നാചുറലൈസേഷന്‍ അപേക്ഷകള്‍ പരിശോധിക്കാനും പൗരത്വം നിഷേധിക്കാനും ഈ കമ്മീഷന് അധികാരമുണ്ടാകും. നാചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന്റെ മെറ്റീരിയല്‍ അവലോകനം ചെയ്യാന്‍ കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും. രൂപീകരിച്ചു.

Advertisment

publive-image
സ്വാഭാവിക നീതിയും ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങളും ഇന്റലിജന്‍സ് ഉപദേശവുമെല്ലാം കണക്കിലെടുത്ത് നടത്തുന്ന വിലയിരുത്തലിന് ശേഷം പൗരത്വം നല്‍കുന്നതു സംബന്ധിച്ച് കമ്മിറ്റിക്ക് മന്ത്രിയ്ക്ക് ഉപദേശം നല്‍കാം.

പൗരത്വ തീരുമാനം സംബന്ധിച്ച അപ്പീല്‍ സംവിധാനമെന്ന നിലയിലല്ല ഈ കണ്ണിറ്റി രൂപീകരിച്ചിട്ടുള്ളത്. ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി പൂര്‍ണ്ണമായോ ഭാഗികമായോ നിരസിക്കാന്‍ പരിഗണിക്കുന്ന, നാചുറലൈസേഷന്‍ അപേക്ഷകളാകും കമ്മിറ്റി പരിശോധിക്കുക.നിരസിക്കാനുള്ള കാരണങ്ങളും വിവരങ്ങളും വിശദമായി അവലോകനം ചെയ്ത് തീരുമാനമെടുക്കാന്‍ മന്ത്രിയെ ഉപദേശിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.

Advertisment