ഡബ്ലിന്‍ : ഐറിഷ് റസിഡന്‍സി പെര്‍മിറ്റ് (ഐ ആര്‍ പി കാര്‍ഡ്) പുതുക്കുന്നതിന് കാലതാമസമുണ്ടായാല്‍ അപേക്ഷകന് എട്ടാഴ്ച വരെ രാജ്യത്ത് കഴിയുന്നതിന് അനുമതിയുണ്ടാകുമെന്ന് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. കാര്‍ഡ് കാലഹരണപ്പെടുകയും സാധുവായ രജിസ്ട്രേഷന്‍ കാര്‍ഡ് ലഭിക്കാതിരിക്കുകയും ചെയ്താല്‍ പരമാവധി എട്ടാഴ്ച വരെ രാജ്യത്ത് തുടരാനുള്ള നിയമപരമായി അനുവദിച്ചത്.
/sathyam/media/post_attachments/Co5hqIjshhhwfjYGeK4E.jpg)
നിലവിലെ കാര്‍ഡ് കാലഹരണപ്പെടുന്നതിന് മുമ്പ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അപേക്ഷിച്ചതിന്റെ തെളിവ് നല്‍കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ഡബ്ലിന്‍ ഏരിയയില്‍ ഓണ്‍ലൈനായി പുതുക്കുന്നതിന് അപേക്ഷ നല്‍കുന്നവര്‍ക്ക് ഏകീകൃത ആപ്ലിക്കേഷന്‍ നമ്പര്‍ (ഒ ആര്‍ ഇ ജി നമ്പര്‍) ഉള്‍പ്പടെയുള്ള രസീത് ലഭിക്കും.അപേക്ഷ അംഗീകരിച്ചാല്‍, അപേക്ഷകന് ഇ-മെയില്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കും. അപേക്ഷകന്‍ പുതിയ കാര്‍ഡിന് കാത്തിരിക്കുന്നതിന്റെ തെളിവായി ഈ ഇ മെയില്‍ സ്ഥിരീകരണം ഉപയോഗിക്കാം.പുതുക്കുന്നതിന് അപേക്ഷിക്കുന്നതിന് മുമ്പ് നിലവിലെ അനുമതി കാലഹരണപ്പെട്ടാല്‍, അപേക്ഷകന് രാജ്യത്ത് തുടരാനോ പ്രവര്‍ത്തിക്കാനോ നിയമപരമായി അനുവാദമില്ലെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
ഐ ആര്‍ പി കാര്‍ഡ് പുതുക്കുന്നതിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആറാഴ്ചയിലേറെ സമയം ഇപ്പോള്‍ വേണ്ടി വരുന്നുണ്ട്. രജിസ്ട്രേഷന്‍ പുതുക്കിയതിന് ശേഷം പുതിയ കാര്‍ഡ് ലഭിക്കാന്‍ രണ്ടാഴ്ച കൂടി എടുത്തേക്കാമെന്ന് ഡബ്ലിന്‍ ബര്‍ഗ് ക്വേയിലെ എമിഗ്രേഷന്‍ സര്‍വീസസ് രജിസ്ട്രേഷന്‍ ഓഫീസ് അറിയിച്ചു.അതിനാലാണ് ഈ ഇളവ് അനുവദിക്കുന്നത്.
സാധുവായ കാര്‍ഡിന്റെ കാലാവധിക്കുള്ളില്‍ത്തന്നെ രജിസ്ട്രേഷന്‍ പുതുക്കി ലഭിക്കുമെന്ന് അപേക്ഷകര്‍ ഉറപ്പാക്കണമെന്ന് വകുപ്പ് ഓര്‍മ്മിപ്പിച്ചു.കാര്‍ഡിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മതിയായ സമയം ഉറപ്പു വരുത്തണം.