സാന്‍ഹൊസെ സെന്റ് മേരീസ് ദേവാലയത്തില്‍ ജൂബിലി സമാപന സമ്മേളനം നടത്തി

author-image
athira kk
New Update

സാന്‍ഹൊസെ: സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ അഭിമാനപൂര്‍വവും, തനിമയില്‍, ഐക്യം എന്ന മുദ്രാവാക്യത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ ഭദ്രദീപം കൊളുത്തി ആരംഭിച്ച പത്താമത് വര്‍ഷത്തിന്റെ ജൂബിലി സമാപന സമ്മേളനം നവംബര്‍ 19,20 തീയതികളില്‍ നടത്തി.
publive-image
നവംബര്‍ 19 ശനിയാഴ്ച വൈകുന്നേരം 4.30-നു കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍, സാന്‌ഹൊസെ രൂപതാ ബിഷപ്പ് മാര്‍ ഓസ്‌കാന്‍ കാന്‍തു, ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, സാന്‍ഹൊസെ പ്രഥമ വികാരി ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍, ഇടവക വികാരി ഫാ. സണി പിണര്‍കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷ് കുര്‍ബാനയും, തുടര്‍ന്ന് യുവജനങ്ങള്‍ക്കായി യോഗവും കലാപരിപാടികളും നടത്തി.

Advertisment

നവംബര്‍ 20 ഞായറാഴ്ച രാവിലെ 10 -ന് ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പിതാവ് ഉദ്ഘാടനം ചെയ്തു. മോണ്‍ തോമസ് മുളവനാല്‍, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫിനാന്‍സ് ചെയര്‍ രാജു ചെമ്മേച്ചേരില്‍, കെ.സി.സി.എന്‍.സി പ്രസിഡന്റ് ഷീബ പുറയംപള്ളില്‍, മിനിസ്ട്രീസ് റെപ്രസന്റേറ്റീവുമാരായി മിഷന്‍ ലീഗ് പ്രസിഡന്റ്, ആശിഷ് മാവേലില്‍, ട്രസ്റ്റി ജോബിന്‍ കുന്നശേരില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

കഴിഞ്ഞ വര്‍ഷം ദേവാലയ ട്രസ്റ്റിമാരായി പ്രവര്‍ത്തിച്ച കൈക്കാരന്മാരേയും, അക്കൗണ്ടന്റുമാരേയും, ഫിനാന്‍സ് ചെയര്‍മാനേയും ക്‌നാനായക്കാര്‍ക്ക് എഴുപത്തിരണ്ടര രാജപദവികളില്‍ ഒന്നായ തലപ്പാവ് നല്‍കി ആദരിച്ചു.

ഫാ. സജി പിണര്‍കയില്‍ സ്വാഗതവും, ജൂബിലി കണ്‍വീനര്‍ ജാക്‌സണ്‍ പുറയംപള്ളില്‍ നന്ദിയും വിവിന്‍ ഓണശേരില്‍ എംസിയുമായി പ്രവര്‍ത്തിച്ച സമാപന സമ്മേളനത്തിനും കൈക്കാരന്മാരായ ജോസ് വല്യപറമ്പില്‍, ജോയി തട്ടായത്ത്, മാത്യു തുരുത്തേല്‍പീടികയില്‍, മറ്റ് ജൂബിലി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment