New Update
ദില്ലി : ഹരിയാനയിൽ നിന്നുള്ള യുവ വിദ്യാർഥി കാനഡയിലെ ടൊറോന്റോയിൽ സൈക്കിളിൽ പോകുമ്പോൾ ട്രക്ക് ഇടിച്ചു മരിച്ചു. കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്ന ഇടതു സൈക്കിളിൽ കുറുകെ കടക്കുമ്പോഴാണ് കാർത്തിക് സൈനി എന്ന 20 കാരനെ ട്രക്ക് ഇടിച്ചുവീഴ്ത്തി വലിച്ചു കൊണ്ടു പോയതെന്നു ബന്ധു പറഞ്ഞു.
Advertisment
ബുധനാഴ്ച വൈകിട്ട് 4.30 നാണു അപകടം ഉണ്ടായത്. സൈക്കിളും വിദ്യാർഥിയും ട്രക്കിന്റെ അടിയിൽ കുടുങ്ങി. യോങ്കെ സ്ട്രീറ്റിൽ കൂടി ട്രക്ക് ഡ്രൈവർ ഓടിച്ചു കൊണ്ടേയിരുന്നു. സംഭവ സ്ഥലത്തു തന്നെ യുവാവ് മരിച്ചു.
യോങ്കെ സ്ട്രീറ്റും സെന്റ് ക്ലെയർ അവന്യുവും കൂടിച്ചേരുന്ന ഇടത്താണ് ഷെറിഡൻ കോളജ് വിദ്യാർഥിക്കു ദുരന്തം സംഭവിച്ചത്. 2021 ഓഗസ്റ്റിലാണ് സൈനി കാനഡയിൽ എത്തിയത്.
ഇന്ത്യയിലേക്കു മൃതദേഹം കൊണ്ട് പോകാൻ സഹായിക്കണമെന്നു കുടുംബം അധികൃതരോട് അപേക്ഷിച്ചു.