ദോഹ: ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ നിലവിലുള്ള റണ്ണറപ്പുകളായ ക്രൊയേഷ്യയ്ക്ക് ഇത്തവണത്തെ ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ ഉജ്വല വിജയം. ആദ്യ ജയവും ആദ്യ ഗോളും തേടി ഇറങ്ങിയ ചെക്ക് കുപ്പായക്കാര്‍ ഒന്നിനെതിരേ നാലു ഗോളിനാണ് ജയിച്ചു കയറിയത്.
ആന്രേ്ദ ക്രാമറിച്ചിന്റെ ഇരട്ട ഗോളാണ് ക്യാനഡുടെ വീര്യം കെടുത്തിയത്. ലിവാജയും മയെറും ഓരോ ഗോള്‍ നേടി. രണ്ട് ഗോളിനു വഴിയൊരുക്കിയ ഇവാന്‍ പെരിസിച്ചിന്റെ പ്രകടനം നിര്‍ണായകവുമായി. കാനഡയുടെ ആശ്വാസ ഗോള്‍ അല്‍ഫോണ്‍സോ ഡേവിസ് സ്വന്തമാക്കി.
തുടര്‍ച്ചയായി രണ്ടു കളിയും തോറ്റതോടെ ക്യാനഡ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. നാല് പോയന്റോടെ ക്രൊയേഷ്യ ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
മത്സരം ആരംഭിച്ച രണ്ടാം മിനിറ്റില്‍ തന്നെ ഗോളടിച്ച ക്യാനഡ മറ്റൊരു അട്ടിമറി സാധ്യത മുന്നോട്ടുവച്ചിരുന്നതാണ്. എന്നാല്‍, പിന്നീട് കളിയുടെ ഗതി മാറി. 36ാം മിനിറ്റില്‍ ക്രമാരിച്ച് സമനില ഗോളും എട്ട് മിനിറ്റിനുള്ളില്‍ ലിവാജ ലീഡും നേടിയ ശേഷം ക്രൊയേഷ്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.