ബെയ്ജിങ്: മൂന്ന് വര്‍ഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെതിരായ ജനരോഷമായി മാറുന്നു. ചൈനീസ് കമ്മ്യൂണിസ്ററ് പാര്‍ട്ടി അതികാരം ഒഴിയണമെന്നും ഷി രാജിവയ്ക്കണമെന്നും മുദ്രാവാക്യങ്ങള്‍ ഉയരുന്നു.
കടുത്ത കോവിഡ് നിയന്ത്രണം നിലനില്‍ക്കെ കഴിഞ്ഞ ദിവസം ഉറുംകിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഷാങ്ഹായ് പോലുള്ള നഗരങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു തുടങ്ങി.
തീപിടിത്തത്തില്‍ ആളുകള്‍ക്ക് രക്ഷപെടാന്‍ സാധിക്കാതെ വന്നത് കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. 100 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തായിരുന്നു തീപിടിത്തം.
കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഭരണകൂടം രാജ്യത്ത് സീറോ കോവിഡ് പോളിസി തുടരുകയാണ്. പ്രതദിദിനം നാല്‍പ്പതിനായിരത്തിലേറെ കേസുകളാണ് രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.