മോസ്കോ: റഷ്യയില്‍ വാടക ഗര്‍ഭധാരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. വിദേശികള്‍ക്ക് വേണ്ടി റഷ്യന്‍ സ്ത്രീകള്‍ വാടക ഗര്‍ഭധാരണം നടത്തുന്നത് വിലക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരടുനിയമം കഴിഞ്ഞ മേയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകരിച്ചിരുന്നു.
/sathyam/media/post_attachments/6tcDfsgO41FnDeWdlXDM.jpg)
വര്‍ഷത്തില്‍ ശരാശരി 45000 റഷ്യന്‍ സ്ത്രീകള്‍ വാടക ഗര്‍ഭധാരണത്തിനായി വിദേശത്ത് പോകുന്നതായാണ് കണക്കുകള്‍. ജനനം എന്ന വിശുദ്ധ പ്രക്രിയയെ വാണിജ്യവത്കരിക്കരുതെന്ന് സാമൂഹിക സംഘടനകളും മതവിഭാഗങ്ങളും ആവശ്യപ്പെട്ടുവരികയാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത് കുട്ടികളുടെ സുരക്ഷയ്ക്കു തന്നെ വെല്ലുവിളിയാണെന്നും പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.