New Update
യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനമായി. ഡിസംബറില്‍ ഇന്ത്യ യു.എന്‍ രക്ഷാസമിതി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനോടനുബന്ധിച്ചാണിത്.
Advertisment
പത്മശ്രീ ജേതാവായ ശില്‍പ്പി റാം സുതര്‍ ആണ് പ്രതിമ നിര്‍മിക്കുന്നത്. ഡിസംബര്‍ 14ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അനാച്ഛാദനം ചെയ്യുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് അറിയിച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, 15 രക്ഷാസമിതി അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ അനാച്ഛാദന ചടങ്ങില്‍ സംബന്ധിക്കും.