ബ്രസല്‍സ്: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ബെല്‍ജിയത്തെ മൊറോക്കോ അട്ടിമറിച്ചതിനു പിന്നാലെ ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സ് അടക്കമുള്ള നഗരങ്ങളില്‍ വ്യാപക പ്രതിഷേധവും അക്രമവും.
/sathyam/media/post_attachments/hxK7Cnt9BZTptSdsnvSA.jpg)
ടീമിന്റെ തോല്‍വിയില്‍ പ്രകോപിതരായ ആരാധകരാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. ഇവര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പത്തിലേറെ പേരെ പൊലീസ് കസ്ററഡിയിലെടുത്തു.
ഫുട്ബോള്‍ ആരാധകര്‍ പലതവണ പൊലീസുമായി ഏറ്റുമുട്ടി. മണിക്കൂറുകള്‍ക്കുശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. സംഘര്‍ഷ മേഖലകളില്‍ പോലീസ് നിരീക്ഷണം തുടരുകയാണ്.
ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിനെതിരേ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള മൊറോക്കോ എതിരില്ലാത്ത രണ്ടു ഗോളിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാണ് ബെല്‍ജിയം.