ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസിനു കീഴിലുള്ള നഴ്സുമാര്‍ ഡിസംബര് 15, 20 തീയതികളില്‍ പണിമുടക്ക് നടത്താന്‍ നോട്ടീസ് നല്‍കി.
/sathyam/media/post_attachments/Wedokhu1iu6gG8H8xMRm.jpg)
സര്‍ക്കാര്‍ സര്‍വീസില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം. നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടനില്‍ നഴ്സുമാര്‍ പണിമുടക്ക് നടത്താന്‍ പോകുന്നത്.
സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് പണിമുടക്കിനു നിര്‍ബന്ധിതരാകുന്നതെന്ന് നഴ്സുമാരുടെ സംഘടന.
കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവില്‍ നഴ്സുമാരുടെ ആവശ്യം നടപ്പാക്കാനാവില്ലെന്നാണ് ആരോഗ്യമന്ത്രി സ്ററീവ് ബാര്‍ക്ളേ നിലപാട് അറിയിച്ചിരിക്കുന്നത്.
ബ്രിട്ടനിലെ നാണ്യപ്പെരുപ്പം നിലവില്‍ 11.1 ശതമാനമാണ്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിനിടെ നഴ്സുമാര്‍ സമരം കൂടി ചെയ്യുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.