ആറായിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി എച്ച് പി

author-image
athira kk
New Update

ഡബ്ലിന്‍ : ബിസിനസ് കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ജോലിക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് കംപ്യൂട്ടര്‍ വ്യാപാര സ്ഥാപനമായ എച്ച് പി. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നതാണ് കമ്പനിയില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് സൂചന. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ എണ്ണം പത്തു ശതമാനം കുറയ്ക്കാനാണ് കമ്പനി തീരുമാനമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്റിക് ലോറസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 61000 ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്.
publive-image

Advertisment

വില്‍പ്പന കുറഞ്ഞതോടെ കമ്പനിയുടെ ലാഭവിഹിതത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. അതിനാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,100 ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് ഇദ്ദേഹം പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തില്‍ കംപ്യൂട്ടര്‍ വില്‍പ്പനയില്‍ 10% ഇടിവുണ്ടാകുമെന്നാണ് കമ്പനി അനുമാനമെന്നും വളരെ വെല്ലുവിളി നിറഞ്ഞ വിപണി അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും സി ഇ ഒ പറഞ്ഞു.

കംപ്യൂട്ടര്‍ വിപണി ഇടിയുന്നു

കംപ്യൂട്ടറുകള്‍ വിപണനം നടത്തുന്ന സ്ഥാപനമാണ് എച്ച് പി. വിപണിയിലാകട്ടെ പി സി ആവശ്യക്കാര്‍ തുടര്‍ച്ചയായി കുറയുകയാണ്.വലിയ ബിസിനസ് മാന്ദ്യമാണ് കമ്പനി നേരിടുന്നത്.ആഗോള പിസി കയറ്റുമതി ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഏകദേശം 20 ശതമാനം കുറഞ്ഞുവെന്ന് വ്യവസായ അനലിസ്റ്റ് ഗാര്‍ട്ട്നര്‍ ഇന്‍ക് വെളിപ്പെടുത്തുന്നു.1990കളുടെ പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിതെന്നും ഇദ്ദേഹം പറഞ്ഞു. പിസി വില്‍പ്പനയില്‍ നിന്ന് 55 ശതമാനം വരുമാനം ഉണ്ടാക്കുന്ന ഡെല്‍ ടെക്നോളജീസ് ഇങ്ക് കമ്പനിയും വില്‍പ്പനയിലെ കുറവ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.പ്രിന്റിംഗ്, പി സി വിപണികളുടെ യാഥാര്‍ഥ ചിത്രമാണിതെന്ന് ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സിലെ അനലിസ്റ്റായ വൂ ജിന്‍ ഹോ പറഞ്ഞു.

പിരിച്ചുവിടല്‍ തുടരുന്നു

ട്വിറ്ററും മെറ്റയും ആമസോണുമടക്കമുള്ള ടെക് കമ്പനികള്‍ അടുത്തിടെ തൊഴിലാളികളെ വെട്ടിക്കുറച്ചതോടെയാണ് ഐ ടി ജീവനക്കാരുടെ കഷ്ടപ്പാടുകള്‍ തുടങ്ങിയത്. മെറ്റയും ആമസോണും 10,000ലേറെ ജോലിക്കാരെയാണ് പിരിച്ചുവിട്ടത്. ട്വിറ്റര്‍ 3700 ജീവനക്കാരെയും പിരിച്ചുവിട്ടു.ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വിപ്രോയും ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹാര്‍ഡ് ഡ്രൈവ് നിര്‍മ്മാതാക്കളായ സീഗേറ്റ് ടെക്നോളജി ഹോള്‍ഡിംഗ്സ് പി എല്‍ സി. 3,000 ജോലിക്കാരെ കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സിസ്‌കോ സിസ്റ്റംസ് ഇന്‍കും ഓഫീസുകള്‍ കൂട്ടുമെന്നു ജീവനക്കാരെ പിരിച്ചുവിടുമെന്നും വെളിപ്പെടുത്തിയിരുന്നു.

Advertisment