എട്ട് വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ 950,000 ഇലക്ട്രിക് വാഹനങ്ങള്‍ റോഡിലെത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി

author-image
athira kk
New Update

ഡബ്ലിന്‍ : അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 950,000 ഇലക്ട്രിക് വാഹനങ്ങള്‍ റോഡിലെത്തിക്കുമെന്ന് ഗതാഗത ,പരിസ്ഥിതി മന്ത്രിയും ഗ്രീന്‍ പാര്‍ട്ടി നേതാവുമായ എയ്മോണ്‍ റയാന്‍. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.അതിന് 100 മില്യണ്‍ യൂറോയുടെ പുതിയ സ്ട്രാറ്റെജി അടുത്ത മാസം അവതരിപ്പിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
publive-image

Advertisment

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതില്‍ മാത്രമൊതുങ്ങുന്നതല്ല.പൊതുഗതാഗതം ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നും മന്ത്രി പറഞ്ഞു.ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തും. ആളുകള്‍ക്ക് എളുപ്പത്തിലും സുരക്ഷിതവുമായി സൈക്കിളിലും കാല്‍നടയായും സഞ്ചരിക്കാനും കഴിയുന്ന നിലയുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ കാര്‍ബണ്‍ ബഹിര്‍ഗമനം 50 ശതമാനം കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന പുതുക്കിയ ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രിപറഞ്ഞു.’ഇലക്ട്രിക്ക് വാഹനങ്ങള്‍ മികച്ചവയാണ്.യാത്രാച്ചെലവും വളരെ കുറവാണ്.കല്‍ക്കരിയില്‍ നിന്ന് ഓയിലിലേക്ക് മാറുന്ന മണിപോയിന്റ് പവര്‍ സ്റ്റേഷനും പുതുക്കിയ ക്ലൈമറ്റ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുമെന്ന് റയാന്‍ പറഞ്ഞു.കാറ്റില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്നതടക്കമുള്ള പദ്ധതികളുമുണ്ടാകും’ മന്ത്രി പറഞ്ഞു.

Advertisment