ഇറാൻ പരമാധികാരി ഖാമേനിക്കെതിരെ ആഞ്ഞടിച്ചു സഹോദരിയുടെ പുത്രി

author-image
athira kk
New Update

ഇറാൻ : ഇറാനിലെ പുരോഹിത ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിനെതിരെ ഇസ്ലാമിക പരമാധികാരി  ആയത്തൊള്ള അലി ഖാമേനിയുടെ സഹോദരിയുടെ പുത്രി രംഗത്ത്. ഫാസിസിറ്റ് ഏകാധിപതികൾ അഡോൾഫ് ഹിറ്റ്ലർ, ബെനിറ്റോ മുസോളിനി തുടങ്ങിയവരെ പോലെയാണ് ഖാമേനിയെന്നു ഫരീദേ മൊറാദ്‌ഖാനി ആരോപിക്കുന്നു.
publive-image
"ലോകത്തിന്റെ ഈ ഭാഗത്തു രാഷ്ട്രീയ ഏകാധിപതികളുടെ അടിച്ചമർത്തൽ നമ്മൾ എത്ര കാലം കാണണം?" അവർ ചോദിക്കുന്നു. "ഹിറ്റ്ലർ, മുസോളിനി, ചൗഷസ്‌ക്യൂ, ഗദ്ദാഫി, സദ്ദാം ഹുസെയ്ൻ, ഏറ്റവും ഒടുവിലിതാ ഖാമേനി. മതിയായില്ലേ?"

Advertisment

ഫരീദേ മൊറാദ്‌ഖാനിയുടെ സഹോദരൻ മഹ്മൂദ് മൊറാദ്‌ഖാനിയാണ് സന്ദേശം യൂട്യുബിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്. സഹോദരിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചുവെന്നു മഹ്മൂദ് പറഞ്ഞു. 

ഫരീദേ മൊറാദ്‌ഖാനി സന്ദേശത്തിൽ പറയുന്നു: "ചെകുത്താന്റെ സേനയെ ഇറാൻ ജനത നിരായുധരായി, അസാമാന്യ ധീരതയോടെ പൊരുതുന്നത് ലോകം കാണുന്നു. ഈ വലിയ മാനുഷിക ഉത്തരവാദിത്തത്തിന്റെ  ഭാരം ഇറാൻ ജനത സ്വന്തം ജീവിതങ്ങൾ ബലി കഴിച്ചാണ് ചുമക്കുന്നത്.

"ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ ഈ കുലപതി ഭരണത്തിന്റെ നേരെ കരുത്തു പുറത്തെടുക്കുകയാണ്. പേശികളിൽ അല്ല, ചിന്തയിലാണ് യഥാർഥ ധൈര്യം ഇരിക്കുന്നതെന്നു അവർ തെളിയിക്കുന്നു.

"വ്യക്തവും പ്രകൃതവുമായ അടിച്ചമർത്തൽ നടക്കുമ്പോൾ വാക്കുകൾക്കപ്പുറം പോകാൻ കഴിയാത്ത നിഷ്ക്രിയത്വമാണ് യുഎൻ കാണിക്കുന്നത്.  ഇറാൻ അധികൃതർക്കെതിരെ നടപ്പാക്കിയ ഉപരോധങ്ങൾ ആവട്ടെ, വിചിത്രമായ തമാശയാണ്."

 ഈ കൊലയാളികളെ, കുട്ടികളെ പോലും കൊല്ലുന്നവരെ, പിന്തുണയ്ക്കരുതെന്നു ഭരണകൂടങ്ങളോട് ആവശ്യപ്പെടാൻ ലോകമൊട്ടാകെയുള്ള ജനങ്ങളോട് ഫരീദേ മൊറാദ്‌ഖാനി അപേക്ഷിക്കുന്നു. "ഈ അടിച്ചമർത്തുന്ന ഭരണാധികാരികളെ പിന്തുണയ്ക്കുന്ന എല്ലാ സർക്കാരുകളോടുമാണ് ഇറാൻ ജനത പൊരുതുന്നത്. 

"ഇവർക്ക് ഇസ്‌ലാമിന്റെ നിയമങ്ങളോടൊന്നും ഒരു കൂറുമില്ല." മുൻ ചക്രവർത്തി ഷാ റെസ പെഹ്‌ലവിയുടെ വിധവയെ പുകഴ്ത്തിയതിനു ജനുവരിയിൽ ഫരീദേയെ അറസ്റ്റ് ചെയ്തിരുന്നു. 

യുഎൻ മനുഷ്യാവകാശ കമ്മീഷൻ നൽകുന്ന കണക്കനുസരിച്ചു സെപ്റ്റംബറിൽ പ്രതിഷേധം ആരംഭിച്ച ശേഷം ഇറാനിൽ കുട്ടികൾ ഉൾപ്പടെ 14,000 പേരെ തുറുങ്കിൽ അടച്ചിട്ടുണ്ട്. ദൈവത്തിനു എതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തി 21 പേരെ വധ ശിക്ഷയ്ക്കു വിധിച്ചു.

Advertisment