ന്യൂജേഴ്സി: ബെര്‍ഗെന്‍ഫീല്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ജേഴ്സി പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ കഴിഞ്ഞദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇരുപത്തിയേഴു വര്‍ഷം പിന്നിടുമ്പോള്‍ ജന്മഭൂമി ആയ ന്യൂജേഴ്സിയില്‍ ആരംഭിച്ച ഈ പ്രോവിന്‍സ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകള്‍കൊണ്ട് ശ്രെദ്ധയാകര്‍ഷിച്ചു.
ചെയര്‍മാന്‍ സ്റ്റാന്‍ലി തോമസ്, സ്വാഗത പ്രസംഗത്തില്‍ സമൂഹത്തിന് ഗുണകരമായ പരിപാടികള്‍, ന്യൂജേഴ്സിയിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്ന് പ്രസ്താവിച്ചു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയെപറ്റി സംസാരിച്ചു. പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌ക്കാരിക നേതാക്കളോട് ലോകമലയാളി കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അംഗത്വം എടുക്കുണമെന്നും അഭ്യര്‍ത്ഥിച്ചു.
ചെയര്‍മാന്‍ (സ്റ്റാന്‍ലി തോമസ്) അധ്യക്ഷനായ ഈ യോഗത്തില്‍ മുന്‍ റീജനല്‍ പ്രസിഡന്റ് ശ്രീ. സുധീര്‍ നമ്പ്യാര്‍ പുതുതായി ചുമതലയേല്‍ക്കുന്നവര്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. സ്റ്റാന്‍ലി തോമസ് (ചെയര്‍മാന്‍), പ്രദീപ് മേനോന്‍ (പ്രസിഡന്റ്), രാജീവ് കെ. ജോര്‍ജ് (ജനറല്‍ സെക്രട്ടറി), അലന്‍ ഫിലിപ്പ് (ട്രഷറര്‍), ഷെല്ലീ ജോസ് ( വൈസ് ചെയര്‍മാന്‍), രെഞ്ചു തങ്കപ്പന്‍ (വൈസ് പ്രസിഡന്റ്), ഫിലിപ്പ് മാരേട്ട് (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍), സുധീര്‍ നമ്പ്യാര്‍ (അഡ്വൈസറി ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. ചെയര്‍മാന്‍ സ്റ്റാന്‍ലി തോമസിന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തെ എല്ലാവരും പ്രശംസിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ഐക്യഖണ്ഡേന വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.
ശ്രീ. ഫിലിപ്പ് മാരേട്ട്, ശ്രീ. സുധീര്‍ നമ്പ്യാര്‍, ശ്രീ. സ്റ്റാന്‍ലി തോമസ്, മറ്റ് മെംബേര്‍സ് എല്ലാവരുടെയും പരിശ്രമം ആണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ജേഴ്സി പ്രോവിന്‍സിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും പുതുതായി ചുമതലയേല്‍ക്കുന്ന എല്ലാ ഭാരവാഹികളെ അഭിന്ദിച്ചുകൊണ്ടും പ്രസിഡന്റ് ശ്രീ. പ്രദീപ് മേനോന്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് മലയാളി സമൂഹഹത്തിന് ലോകമലയാളി കൗണ്‍സില്‍ നല്‍കേണ്ട സംഭാവനകളെ പറ്റിയും മാതൃക പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടനക്കുള്ള ഉത്തരവാദിത്വത്തെ പറ്റിയും മുന്‍ റീജനല്‍ വൈസ് ചെയര്‍മാന്‍ ശ്രീ. ഫിലിപ്പ് മാരേരേട്ട് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. പുതിയ തലമുറയ്ക്ക് വേണ്ടി പ്രത്യേകിച്ചും ഹൈസ്‌കൂള്‍, കോളേജ് കളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും നടത്തുന്നതിന് സമൂഹത്തിലെ പ്രശസ്ഥരായ പ്രൊഫസര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് മുന്‍ റീജനല്‍ പ്രസിഡന്റ് ശ്രീ. സുധീര്‍ നമ്പ്യാര്‍ എടുത്തു പറഞ്ഞു
ഡബ്യു. എം. സി. നോര്‍ത്ത് ജേഴ്സി പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് ഡിസംബര്‍ 16ന് നടത്തുവാന്‍ തീരുമാനിച്ചു. ഈ അവസരത്തില്‍ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ വളര്‍ന്നുവരുന്ന പുതിയ തലമുറയുടെയും, സ്ത്രീകളുടെയും ക്ഷേമത്തെ മുന്‍ നിര്‍ത്തി കലാ സാംസ്‌ക്കാരിക പരിപാടികള്‍ നടത്തുന്നതിനും ഫാമിലി നൈറ്റ് വന്‍ വിജയമാക്കി തീര്‍ക്കണം എന്നു ഈ യോഗം തീരുമാനിച്ചു. തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ ശ്രീ. ഷെല്ലീ ജോസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.