നെയ്മറെ ചികിത്സിക്കാന്‍ നാസ സാങ്കേതികവിദ്യയും!

author-image
athira kk
New Update

ദോഹ: സെര്‍ബിയയ്ക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ പരിക്കേറ്റ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ സഹായത്തിന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ സാങ്കേതികവിദ്യയും പ്രയോഗിക്കും.

Advertisment

publive-image

കണങ്കാലിന് പരിക്കേറ്റ നെയ്മര്‍ക്ക് പിന്നീട് ഉളുക്ക് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കളിച്ചില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കാമറൂണിനെതിരേയും കളിക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് തുടര്‍ന്നുള്ള കൂടുതല്‍ പ്രധാനപ്പെട്ട നോക്കൗട്ട് മത്സരങ്ങള്‍ക്കായി സാങ്കേതികവിദ്യയുടെ സഹായം തേടുന്നത്.

ഫിസിയോതെറപ്പി നടത്തുന്നതിനായി പ്രത്യേകതരം കംപ്രഷന്‍ ബൂട്ടാണ് ഉപയോഗിക്കുന്നതെന്ന് നെയ്മര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മൂന്ന് വ്യത്യസ്ത മസാജ് ടെക്നിക്കുകള്‍ സംയോജിപ്പിച്ച് രക്തചംക്രമണം സജീവമാക്കുകയാണ് ഈ ബൂട്ട് ചെയ്യുന്നത്. ഇത് സിരകളെ ഉത്തേജിപ്പിക്കുകയും വീക്കം കുറയ്ക്കുകയും വേദന ഇല്ലാതാക്കുകയും ചെയ്യും.

Advertisment