ലണ്ടന്‍: പൂന്തോട്ടത്തിലേക്ക് 1.3 മില്യന്‍ പൗണ്ട് വില വരുന്ന വെങ്കല ശില്‍പ്പം വാങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് വീണ്ടും വിവാദത്തില്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്കാണ് ശില്‍പ്പം വാങ്ങിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രിയുടെ നടപടി അനുചിതമായിപ്പോയെന്നാണ് ആരോപണം.
/sathyam/media/post_attachments/WTTV6gMUBWJs5h3SM2xj.jpg)
വിലക്കയറ്റം, ഗാര്‍ഹിക ബില്ലുകള്‍, ചെലവുചുരുക്കല്‍ നടപടികള്‍ എന്നിവ കാരണം കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ഹെന്‍റി മൂര്‍ തയാറാക്കിയ 'വര്‍ക്കിംഗ് മോഡല്‍ ഫോര്‍ സീറ്റഡ് വുമണ്‍' എന്ന ശില്‍പ്പമാണ് ലേലത്തില്‍ സര്‍ക്കാര്‍ സ്വന്തമാക്കിയത്. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തില്‍ അനാവശ്യമായി ചെലവഴിക്കുന്നത് ധൂര്‍ത്താണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ബ്രിട്ടന്‍ കടുത്ത വരള്‍ച്ച നേരിട്ട സമയത്ത് സ്വകാര്യ ഭവനത്തില്‍ വലിയ സ്വിമ്മിങ് പൂള്‍ പണിതതിനും ഋഷി സുനക് പഴികേട്ടിരുന്നു.