മഡലീന്‍ മക് കാനെന്റെ തിരോധാനം: സംശയിക്കപ്പെടുന്ന കുറ്റവാളിക്കെതിരെ വിവിധ കേസുകളില്‍ പുതിയ അറസ്റ്റ് വാറണ്ട്

author-image
athira kk
New Update

ബെര്‍ളിന്‍ : പോര്‍ച്ചുഗലില്‍ നടത്തിയ ബലാത്സംഗക്കേസുകളില്‍ ജര്‍മ്മനിയിലെ ജയിലില്‍ കഴിയുന്ന കുറ്റവാളി, ക്രിസ്റ്റ്യന്‍ ബ്രൂക്ക്നര്‍ക്കെതിരെ പുതിയ അറസ്റ്റ് വാറണ്ട്.15 വര്‍ഷം മുമ്പ് 2007ല്‍ പോര്‍ച്ചുഗലിലെ പ്രയാ ഡാ ലുസില്‍ റിസോര്‍ട്ടില്‍ നിന്നും മഡലീന്‍ മക് കാനെന്ന ഏഴ് വയസുകാരിയെ കാണാതായ സമയത്ത് ഇയാള്‍ ഇവിടെയുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ബ്രൂക്ക്‌നര്‍ പ്രദേശത്തെ ഹോളിഡേ ഹോമുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നുവെന്നും അയാളുടെ ക്യാമ്പര്‍ വാനില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

Advertisment

publive-image

സാഹചര്യ തെളിവുകള്‍ വളരെ ശക്തമാണെന്നാണ് പോലീസ് കരുതുന്നത്.ആരോപണങ്ങള്‍ തെളിയിക്കാനായില്ല എങ്കിലും മാഡലീന്റെ തിരോധാനത്തിന് പിന്നിലും ഇയാള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു.അതിനാലാണ് അയാളെ ജയിലില്‍ അടയ്ക്കാനുള്ള പഴുതുകള്‍ പോലീസ് തേടുന്നത്.

വിവിധ കേസുകളിലെ നിലവിലുള്ള ശിക്ഷാ കാലാവധി 2025 സെപ്തംബറില്‍ അവസാനിക്കും.

മഡ്ലീന്‍ കേസ് വിചാരണയ്ക്ക് മുമ്പ് ഇയാളെ വിട്ടയക്കുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് അധികൃതര്‍ ഇയാള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള അഞ്ച് കേസുകളില്‍ക്കൂടി വാറണ്ട് പുറപ്പെടുവിച്ചത്.2000നും 2017നും ഇടയില്‍ പോര്‍ച്ചുഗലില്‍ നടത്തിയതാണ് ഈ കുറ്റങ്ങളെന്ന് ബ്രൗണ്‍ഷ്വീഗിലെ പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.

ഇയാളുടെ അറസ്റ്റ് വാറന്റിന് അംഗീകാരം നല്‍കിയതായി ബ്രൗണ്‍ഷ്വീഗ് സ്റ്റേറ്റ് കോടതി പറഞ്ഞു.2018ല്‍ ഇറ്റലിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പിന്നീട് ജര്‍മ്മനിയ്ക്ക് കൈമാറുകയായിരുന്നു. അതിനാല്‍ എന്നാല്‍ ഈ അറസ്റ്റ് വാറന്റിന് ഇറ്റലിയുടെ അംഗീകാരം കൂടി ആവശ്യമാണ്.കേസ് വിചാരണയ്ക്ക് അയക്കണമോ എന്നതിനെക്കുറിച്ചും തീരുമാനമുണ്ടാകേണ്ടതുണ്ടെന്ന് ബ്രൗണ്‍ഷ്വീഗ് കോടതി പറഞ്ഞു.

രണ്ട് ബലാത്സംഗക്കേസുകളുടെയും രണ്ട് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെയും പിന്നില്‍ ഇയാളാണെന്ന് തെളിഞ്ഞതിനാലാണ് വാറണ്ട് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കാണാതായ മക്കാന്‍ കൊല്ലപ്പെട്ടെന്നാണ് സംശയിക്കുന്നത്.എന്നാല്‍ ഈ കേസില്‍ ബ്രൂക്ക്നര്‍ക്കെതിരെ ഇനിയും കുറ്റം ചുമത്തിയിട്ടില്ല.എന്നാല്‍ ഈ കുട്ടിയുടെ തിരോധാനത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഇയാളുടെ വാദം.

മഡലിന്‍ പോയ വഴി അജ്ഞാതമായി തുടരുന്നു …

ലീസെസ്റ്റര്‍ഷെയറിലെ റോത്ത്ലിയില്‍ നിന്നുള്ള മഡലിന്‍, 2007 മെയ് 3-ന് അപ്രത്യക്ഷയായപ്പോള്‍, പ്രിയ ഡ ലൂസിലെ ഓഷ്യന്‍ ക്ലബ്ബില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു.

മഡലീന്‍ എവിടെയാണെന്ന് അജ്ഞാതമായി തുടരുന്നു, ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസ് ആയിരുന്നു അവളുടെ തിരോധാനം. ഈ വര്‍ഷം മേയില്‍ അവള്‍ക്ക് 19 വയസ്സ് തികയുകയാണ്.

അവളുടെ കേസ് ഒരു നെറ്റ്ഫ്‌ലിക്‌സ് സീരീസ് ഉള്‍പ്പെടെ ഒന്നിലധികം ഡോക്യുമെന്ററികള്‍ക്ക് വിഷയമായിട്ടുണ്ട്.ലോകത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു മിസ്സിംഗ് കേസുമാണ് ഇത്.

Advertisment