വിസ്താര ലയിക്കുന്നതോടെ എയർ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയാവും 

author-image
athira kk
New Update

ദില്ലി : ആകാശങ്ങൾ കീഴടക്കാൻ ടാറ്റയുടെ എയർ ഇന്ത്യ.  എയർ ഇന്ത്യയും ടാറ്റയ്ക്കു മുഖ്യ പങ്കാളിത്തമുളള വിസ്താരയും ലയിച്ചു ഒന്നാകും. അതോടെ 218 വിമാനങ്ങൾ സ്വന്തമാക്കുന്ന എയർ ഇന്ത്യ ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈനും രണ്ടാമത്തെ ആഭ്യന്തര വിമാന കമ്പനിയുമാവും.

Advertisment

publive-image

വിസ്താരയിൽ 49% ഓഹരികളുള്ള സിംഗപ്പൂർ എയർലൈൻസ് (സിയ) എയർ ഇന്ത്യയിൽ 2,059 കോടി രൂപ നിക്ഷേപിക്കും. സിയക്ക് 25.1% ഓഹരി ഉണ്ടാവും. എയർ ഇന്ത്യയ്ക്കു ഇപ്പോൾ വിസ്താരയിൽ ഉള്ളത് 51% ഓഹരിയാണ്.

2024 മാർച്ച് മാസത്തോടെ ഈ ഇടപാടുകളെല്ലാം പൂർത്തിയാവും എന്നാണ് ധാരണ. എയർ ഇന്ത്യയുടെ കൊടിക്കീഴിൽ രാജ്യാന്തര റൂട്ടുകൾ വർധിക്കുമ്പോൾ കൂടുതൽ വിമാനങ്ങൾ വാങ്ങുകയും ചെയ്യും.
പുതുതായി 300 വിമാനങ്ങളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്.

ഇന്ത്യൻ സർക്കാരിന്റെ ഉടമയിൽ പൊട്ടിപ്പൊളിഞ്ഞ എയർ ഇന്ത്യ 18,000 കോടി രൂപയ്ക്കാണ് ടാറ്റ സൺസ് വാങ്ങിയത്. 100% ഓഹരിയും 2022 ജനുവരി 27നു ടാറ്റ വാങ്ങി. എയർ ഇന്ത്യ എക്സ്പ്രെസും എയർ ഏഷ്യയും പുതിയ സംവിധാനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ ലയിക്കും.

ടാറ്റ കുടുംബം ആരംഭിച്ച എയർ ഇന്ത്യ പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. പക്ഷെ മാറി മാറി വന്ന സർക്കാരുകളുടെ കാലത്തു കുത്തഴിഞ്ഞു പോയ കമ്പനി ഒടുവിൽ വിറ്റഴിക്കാൻ മോദി ഭരണകൂടം തീരുമാനിച്ചപ്പോൾ വാങ്ങാൻ മറ്റാരും ഉണ്ടായില്ല എന്നതാണ് ചരിത്ര സത്യം.

Advertisment