Advertisment

ജര്‍മ്മനിയില്‍ ശമ്പളത്തോടുകൂടിയ പിതൃത്വ അവധി 2024 മുതല്‍

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മ്മനിയില്‍ ആദ്യമായി പിതാക്കന്മാര്‍ക്ക് അവരുടെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് രണ്ടാഴ്ച ശമ്പളമുള്ള ജോലി അവധി ലഭിക്കുമെന്ന് കുടുംബ മന്ത്രി ലിസ പോസ് അറിയിച്ചു. 2024 മുതല്‍, ജര്‍മ്മനിയിലെ പിതാക്കന്മാര്‍ക്ക് അവരുടെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് പണം ശമ്പളത്തോടുകൂടിയ Vaterschaftsurlaub (പിതൃത്വ അവധി) സ്വയമേവ ലഭിക്കും. മുമ്പ്, ജനനദിവസം ഒഴികെ ഇത്തരത്തിലുള്ള ഉറപ്പായ അവധിയൊന്നും ഉണ്ടായിരുന്നില്ല.

Advertisment

publive-image

2023~ല്‍ പിതൃത്വ അവധി നിയമമാക്കുന്നത് സംബന്ധിച്ച് ജര്‍മ്മനിയുടെ സഖ്യസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും "ചെറുകിട, ഇടത്തരം ബിസിനസുകളുടെ പ്രയാസകരമായ സാഹചര്യം കാരണം പദ്ധതികള്‍ നിര്‍ത്തിവച്ചിരുന്നു.

കുഞ്ഞ് ജനിക്കുന്നതിന് മുമ്പും രണ്ട് മാസത്തിന് ശേഷവും പുതിയ അമ്മമാര്‍ക്ക് ആറ് ആഴ്ച ശമ്പളത്തോടെയുള്ള അവധി ഉറപ്പ് നല്‍കുന്ന മുട്ടര്‍ഷുട്ട്സ്ഗെസെറ്റ്സിന്റെ (പ്രസവ സംരക്ഷണ നിയമം) പരിധിയില്‍ പുതിയ നിയമം ഭാഗമാകും.

പ്രത്യേകിച്ചും ജനനത്തിനു ശേഷമുള്ള കാലഘട്ടത്തില്‍, മാതാപിതാക്കള്‍ക്ക് പരസ്പരവും കുഞ്ഞിനും സമയമുണ്ടാകേണ്ടത് പ്രധാനമാണന്നും മന്ത്രി പോസ് പറഞ്ഞു. ശമ്പളത്തോടുകൂടിയ അവധി കുടുംബത്തിന്റെയും കരിയറിന്റെയും പൊരുത്തത്തിനായുള്ള മറ്റൊരു പ്രധാന കാര്യമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയിലെ പിതാക്കന്മാര്‍ക്ക് ഇതിനകം തന്നെ 'Elternzeit' അല്ലെങ്കില്‍ രക്ഷാകര്‍തൃ അവധി എടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഒരു കുട്ടിയുടെ രണ്ട് രക്ഷിതാക്കളും ആനുകൂല്യത്തിന് അപേക്ഷിക്കുമ്പോള്‍, അവര്‍ക്ക് അവരുടെ ശമ്പളത്തിന്റെ 65 ശതമാനം നല്‍കി മൊത്തം 14 മാസത്തെ അവധി എടുക്കാം.

2020~ല്‍, ജര്‍മ്മനിയിലെ പുതിയ പിതാക്കന്മാരായവര്‍ 25 ശതമാനം പേര്‍ അവധിക്ക് അപേക്ഷിക്കുകയും ജോലിയില്‍ നിന്ന് ശരാശരി 3.7 മാസത്തെ അവധി എടുക്കുകയും ചെയ്തു. മറുവശത്ത്, ജര്‍മ്മനിയിലെ എല്ലാ പുതിയ അമ്മമാരും ശരാശരി 14.5 മാസത്തെ Elternzeit എടുത്തു, കാരണം മൊത്തം സമയം (ശമ്പളമില്ലാത്ത അവധി ഉള്‍പ്പെടെ) 36 മാസം വരെ ഇത് ലഭ്യമാണ്.

ജൂലൈയില്‍, യൂറോപ്യന്‍ യൂണിയന്‍ ഇതിനകം തന്നെ എല്ലാ പിതാക്കന്മാര്‍ക്കും അവരുടെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്ന് രണ്ടാഴ്ചത്തെ അവധിക്ക് അര്‍ഹതയുള്ള ഒരു നിര്‍ദ്ദേശം പാസാക്കിയിരുന്നു.

എല്‍റ്റേണ്‍ സൈറ്റും അതുപോലെ പുതുതായി നടപ്പിലാക്കുന്ന ഫാറ്റര്‍ഷാഫ്റ്റ് ഉര്‍ലൗബും ജര്‍മനിയിലുള്ള യുവ മലയാളി കുടുംബങ്ങള്‍ക്കും പുതുതായി കുടിയേറുന്ന കുടുംബങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടും.

Advertisment