Advertisment

ഉപരോധത്തിന്റെ കേട് തീര്‍ക്കാന്‍ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു

author-image
athira kk
New Update

മോസ്കോ: യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തിന്റെ കേട് തീര്‍ക്കാന്‍ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാര്‍, വിമാനം, ട്രെയിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടിയന്തരമായി ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ശ്രമം.

Advertisment

publive-image

ഇത്തരത്തില്‍ അഞ്ഞൂറിലധികം ഉത്പന്നങ്ങളുടെ ലിസ്ററും റഷ്യ ഇന്ത്യയ്ക്കു നല്‍കിയതായാണ് വിവരം. പാക്കേജിങ് ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗ്, അസംസ്കൃത പേപ്പര്‍ ഉത്പന്നം, ടെക്സ്റൈ്റല്‍, ലോഹ ഉത്പന്നങ്ങള്‍ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ നീക്കം.

റഷ്യയില്‍നിന്നുള്ള ആവശ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അടുത്ത മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ചെറുതും വലുതുമായ ഇന്ത്യന്‍ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാന്‍ റഷ്യന്‍ വാണിജ്യ മന്ത്രാലയവും അവിടത്തെ കമ്പനികളും ശ്രമിക്കുന്നുണ്ട്.

Advertisment