എണ്ണക്കപ്പലിനടിയില്‍ അള്ളിപ്പിടിച്ച് 5000 കിലോമീറ്റര്‍

author-image
athira kk
New Update

മാഡ്രിഡ്: എണ്ണക്കപ്പലിനു കീഴില്‍ അള്ളിപ്പിടിച്ച് യാത്ര ചെയ്ത് മൂന്ന് നൈജീരിയന്‍ അഭയാര്‍ഥികള്‍ സ്പെയ്നിലെത്തി. 11 ദിവസവും അയ്യായിരം കിലോമീറ്ററും (2700 നോട്ടിക്കല്‍ മൈല്‍) നീണ്ട കടല്‍യാത്രയ്ക്കുശേഷം സ്പെയിനിലെ കാനറി ഐലന്‍ഡ്സിലെത്തിയ ഇവരെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.

Advertisment

publive-image

പ്രൊപ്പല്ലറിന്റെ മുകളില്‍ വെള്ളത്തില്‍ തൊട്ടുള്ള ഭാഗമായ റഡറില്‍ കയറിയാണ് മൂവരും യാത്ര ചെയ്തത്. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്ററ് ഗാര്‍ഡ് പുറത്തുവിട്ടു. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്കു തിരികെ നാടുകടത്താനാണ് അധികൃതരുടെ തീരുമാനം.

Advertisment