Advertisment

ആഴ്ചയില്‍ നാലു ദിവസം ജോലി: ബ്രിട്ടനില്‍ ട്രെന്‍ഡ് വ്യാപകമാകുന്നു

author-image
athira kk
New Update

ലണ്ടന്‍: ഫോര്‍~ഡേ വീക്ക് സംവിധാനം ബ്രിട്ടനില്‍ ട്രെന്‍ഡാകുന്നു. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കാന്‍ രാജ്യത്തെ നൂറ് സ്വകാര്യ കമ്പനികള്‍ കൂടി തീരുമാനമെടുത്തു കഴിഞ്ഞു. ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി ചെയ്താലും ശമ്പളത്തില്‍ കുറവ് വരില്ല. ഇപ്പോള്‍ പ്രഖ്യാപനം നടത്തിയ നൂറു കമ്പനികളിലായി 2600~ഓളം ജീവനക്കാരുണ്ട്.

Advertisment

publive-image

ആറ്റം ബാങ്ക്, ഗ്ളോബല്‍ മാര്‍ക്കറ്റിങ് കമ്പനിയായ അവിന്‍ എന്നിവയാണ് ആഴ്ചയില്‍ നാല് ദിവസംമാത്രം പ്രവൃത്തിദിനമാക്കിയ കമ്പനികളിലെ രണ്ട് വമ്പന്മാര്‍. രണ്ട് കമ്പനികളിലുമായി 450~ഓളം ജീവനക്കാര്‍ക്ക് യു.കെയിലുണ്ട്.

ജോലി സമയം കുറയുമ്പോള്‍ ജീവനക്കാരുടെ ഉത്പാദന ക്ഷമത വര്‍ധിക്കുന്നു എന്നാണ് ഫോര്‍ ഡേ വീക്കിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. അഞ്ച് ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടു ചെയ്തുതീര്‍ക്കാന്‍ ഇതുവഴി സാധിക്കുമെന്നും അവര്‍ പറയുന്നു. ഈ രീതിയിലേക്ക് നേരത്തെതന്നെ മാറിയ സ്ഥാപനങ്ങളിലേക്ക് മികച്ച ജീവനക്കാര്‍ ധാരാളമായി എത്തിയെന്നും അവര്‍ അവിടെതന്നെ തുടരുന്ന പ്രവണത ദൃശ്യമായെന്നും അനുകൂലികള്‍ പറയുന്നു.

ടെക്നോളജി, മാര്‍ക്കറ്റിങ്, ഇവന്റ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെക്ടറിലുള്ള കമ്പനികളാണ് പുതിയ രീതിയിലേക്ക് മാറിയിട്ടുള്ളത്. കെട്ടിടനിര്‍മാണ രംഗത്തും ഉത്പന്ന നിര്‍മാണ രംഗത്തുമുള്ള കമ്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കമ്പനികളും അവകാശപ്പെടുന്നു. ഇവയില്‍ മിക്ക സ്ഥാപനങ്ങള്‍ക്കും ഉത്പാദനക്ഷമത 95 ശതമാനമായി ഉയര്‍ത്താനോ നിലനിര്‍ത്താനോ കഴിഞ്ഞുവെന്നാണ് കണക്കാക്കുന്നത്.

 

Advertisment