ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നടപ്പാക്കുന്ന പുതിയ പ്ലാസ്റ്റിക് റിസൈക്ലിംഗ് പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. പ്ലാസ്റ്റിക്ക് കുപ്പികളുടെയും ക്യാനുകളുടെയും റീ സൈക്ലിംഗിനായി ഡെപ്പോസിറ്റ് റി ടേണ്‍ സ്‌കീമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാനീയ കുപ്പികളും ക്യാനുകളും റീസൈക്കിള്‍ ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.അയര്‍ലന്‍ഡ് സി എല്‍ ജിയാണ് 2024 ഫെബ്രുവരി മുതല്‍ പദ്ധതി നടപ്പാക്കുക.
/sathyam/media/post_attachments/x9FTjsK3aOv9z03ueNgd.jpg)
ഡെപ്പോസിറ്റ് റി ടേണ്‍ സ്‌കീം
ഡെപ്പോസിറ്റ് റി ടേണ്‍ സ്‌കീമനുസരിച്ച് ഡ്രിങ്ക് വാങ്ങുന്നവരെല്ലാം പ്ലാസ്റ്റിക് കുപ്പി, ക്യാന്‍ കണ്ടെയ്‌നര്‍ എന്നിവയ്ക്ക് ചെറിയ തുക ഡിപ്പോസിറ്റ് നല്‍കണം.റീസൈക്കിള്‍ ചെയ്യുന്നതിനായി റീട്ടെയിലര്‍ കളക്ഷന്‍ പോയിന്റിലേക്ക് ഇവ നല്‍കുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പണം തിരികെ ലഭിക്കും. ഈ തുക സ്വീകരിക്കുന്നതിനോ ചാരിറ്റിയ്ക്ക് സംഭാവനയാക്കുന്നതിനോ കടയില്‍ ചെലവിടുന്നതിനോ ഒക്കെയുള്ള ഓപ്ഷനുകളും റി ടേണ്‍ മെഷീനിലുണ്ട്.
500മില്ലി വരെയുള്ള ക്യാനുകള്‍ക്കും കുപ്പികള്‍ക്കും 15 സെന്റും 500മില്ലിയ്ക്ക്് മുകളിലുള്ളവയ്ക്ക് 25 സെന്റുമാണ് നിക്ഷേപം.പാനീയങ്ങള്‍ വാങ്ങിയിടത്ത് മാത്രമല്ല, ഏത് കടയിലും കുപ്പികളും ക്യാനുകളും തിരികെ നല്‍കാനാകും.ഈ പദ്ധതിയിലേയ്ക്കായി കടകളും ചില്ലറ വ്യാപാരികളും ചെറിയൊരു ഫീസ് നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും.
രജിസ്ട്രേഷന്‍ നിര്‍ബന്ധം
റീ-ടേണില്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നത് എല്ലാ നിര്‍മ്മാതാക്കളുടെയും റീട്ടെയിലര്‍മാരും നിയമപരമായി ബാധ്യതയാകും. എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താം.
പദ്ധതി ഇ യു റീ സൈക്ലിംഗ് ലക്ഷ്യം നേടാന്‍
സ്വയം പണം നല്‍കുന്നതാണ് ഈ പദ്ധതിയെന്നും സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാവര്‍ക്കും അവരുടെ ജോലിക്ക് ഗുണം കിട്ടുമെന്നും മന്ത്രി ഓസ്യന്‍ സ്മിത്ത് പറഞ്ഞു.’കുപ്പികളിലും ക്യാനുകളിലുമായി ഏതാണ്ട് 1.9 ബില്യണ്‍ പാനീയങ്ങള്‍ പ്രതിവര്‍ഷം അയര്‍ലണ്ടില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.എന്നാല്‍ ഇയു നിഷ്‌കര്‍ഷിക്കുന്ന റീസൈക്കിള്‍ ലക്ഷ്യം നിറവേറ്റാനാവുന്നില്ല. 2025ലും 2030ലും ഒരു ടാര്‍ഗെറ്റ് ലഭിച്ചിട്ടുണ്ട്, അത് നേടുന്നതിനാണ് ഈ സ്‌കീമിലൂടെ ലക്ഷ്യമിടുന്നത്’ മന്ത്രി വ്യക്തമാക്കി.