ഡബ്ലിന്‍ : ഉക്രൈയിന്‍ തലസ്ഥാനമായ കീവുമായി ഡബ്ലിന്‍ മേയര്‍ കരോലിന്‍ കോണ്‍റോയ് ട്വിന്നിംഗ് കരാറില്‍ ഒപ്പുവെച്ചു. 2022ല്‍ ബ്രസല്‍സിലെ കീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിലെ സന്ദര്‍ശന വേളയിലാണ് മേയറും കീവ് സിറ്റി സ്റ്റേറ്റിന്റെ ആദ്യ ഡെപ്യൂട്ടി ഹെഡ് മൈക്കോള പോവോറോസ്‌നിക്കും ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
/sathyam/media/post_attachments/WAMYCYJb84XPqgGI1M68.jpg)
കീവിന് ഡബ്ലിന്‍ ജനതയുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്ന അടിയന്തര പ്രമേയം ഈ വര്‍ഷം മാര്‍ച്ച് ഏഴിന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ യോഗം പാസാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു തലസ്ഥാന നഗരങ്ങളും കരാറിലെത്തിയത്.
കരാറിന്റെ ഭാഗമായി കീവില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായുള്ള സര്‍ക്കാരിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഡബ്ലിന്‍ നഗരം പൂര്‍ണ്ണ പിന്തുണ നല്‍കും.സാമ്പത്തിക, സാംസ്‌കാരിക, വിനോദസഞ്ചാരം,വികസനം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണവും കരാര്‍ ഉറപ്പുനല്‍കുന്നു.
ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയുടെ യൂറോപ്യന്‍ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കുമെന്നും കരാര്‍ പറയുന്നു.ലോക്കല്‍ അതോറിറ്റിയുടെ നിക്ഷിപ്തമായ പ്രവര്‍ത്തനമെന്ന നിലയിലാണ്, 2001 ലെ ലോക്കല്‍ ഗവണ്‍മെന്റ് ആക്ടിന്റെ സെക്ഷന്‍ 75 പ്രകാരം ഉടമ്പടിയുണ്ടാക്കിയത്.