New Update
ഡിട്രോയിറ്റ്: കേരള ക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് ആഘോഷം “സ്നേഹദൂത്” ഡിസംബർ 3-ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ബർമിങ്ഹാം ഗ്രൂവ്സ് ഹൈസ്കൂൾ ലിറ്റിൽ തിയേറ്ററിൽ വെച്ച് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെടും.
Advertisment
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്‌തനായ പിന്നണി ഗായകൻ വിദ്യാശങ്കർ നയിക്കുന്ന സംഗീത പരുപാടിയും മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളൂം പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
ഇതോടൊപ്പം നടക്കുന്ന കേരള ക്ലബ്ബിന്റെ വാർഷിക പൊതുയോഗത്തിൽ വെച്ച് 2023 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും.
ഈ ക്രിസ്തുമസ്സ് ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.