ബ്രസല്‍സ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ പിന്തുണയുള്ള പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) ആവശ്യപ്പെട്ടു.
/sathyam/media/post_attachments/PntgAaC4QTy0mlc6UzCu.jpg)
യുക്രെയ്നില്‍ റഷ്യ നടത്തിയിട്ടുള്ള യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ ഉപയോഗിക്കാനും ഇതാവശ്യമാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ഡെര്‍ ലെയന്‍.
60,000 കോടി യൂറോയുടെ നാശനഷ്ടമാണ് യുക്രെയ്നിലുണ്ടായതെന്നും അവര്‍ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.