ലണ്ടന്‍: ക്രിസ്തുമതം ഇംഗ്ളണ്ടിലും വെയ്ല്‍സിലും ന്യൂനപക്ഷമായി മാറുകയാണെന്ന് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമാകുന്നു. ബ്രിട്ടന്റെ ഔദ്യോഗിക മതമാണ് ക്രിസ്തു മതം. ആദ്യമായാണ് ൈ്രകസ്ത ജനതയുടെ എണ്ണത്തില്‍ ഇവിടെ ഇത്രയും കുറവ് വരുന്നത്.
/sathyam/media/post_attachments/MgKcL3UcLbh5grO8XsuN.jpg)
ഇപ്പോള്‍ ഇംഗ്ളണ്ടിലും വെയ്ല്‍സിലും ജനസംഖ്യയുടെ പകുതിയില്‍ താഴെയാണ് ക്രിസ്തു മത വിശ്വാസികളുടെ എണ്ണം. ബ്രിട്ടീഷുകാരില്‍ മതാഭിമുഖ്യം കുറയുന്നതാണ് ഇതിനു കാരണമായി ചൂണ്്ടിക്കാണിക്കപ്പെടുന്നത്.
പത്തു വര്‍ഷം മുമ്പ് സെന്‍സസ് നടക്കുമ്പോള്‍ ഇംഗ്ളണ്ടിലും വെയ്ല്‍സിലും ജനസംഖ്യയുടെ 59.3 ശതമാനമായിരുന്നു ൈ്രകസ്തവര്‍. ഇപ്പോഴിത് 46.2 ശതമാനം മാത്രമാണ്. അതേസമയം മുസ്ലിം ജനത 4.9 ശതമാനത്തില്‍നിന്ന് 6.5 ശതമാനമായി. 1.5 ശതമാനമായിരുന്ന ഹിന്ദുമതവിശ്വാസികള്‍ 1.7 ശതമാനവുമായി. ജനസംഖ്യയുടെ 37 ശതമാനം ഒരുമതത്തിലും വിശ്വസിക്കുന്നില്ലെന്നും രേഖപ്പെടുത്തി.
രാജ്യത്ത് വെള്ളക്കാര്‍ കുറയുന്നതായും 2021~ലെ സെന്‍സസ് റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. 86 ശതമാനമായിരുന്ന വെള്ളക്കാരുടെ അനുപാതം 82 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.