ബര്‍ലിന്‍: വിദഗ്ധ തൊഴിലാളികള്‍ക്ക് ഇമിഗ്രേഷന്‍ എളുപ്പമാക്കാന്‍ ജര്‍മ്മനി എങ്ങനെ പദ്ധതിയിട്ടു.വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനായി ജര്‍മ്മനിയിലെ ഒലാഫ് ഷോള്‍സ് സര്‍ക്കാര്‍ ഒരു കൂട്ടം പരിഷ്കാരങ്ങള്‍ അംഗീകരിച്ചു, ഇതിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കി. അവര്‍ ആസൂത്രണം ചെയ്യുന്ന കാര്യങ്ങള്‍ളാണ് ഇന്നത്തെ പ്രതിപാദന വിഷയം.
ജര്‍മ്മനി നിലവില്‍ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നത് പ്രത്യേകിച്ച് ആരോഗ്യ മേഖല, ഐടി, നിര്‍മ്മാണം, വാസ്തുവിദ്യ, എഞ്ചിനീയറിംഗ്, കെട്ടിട സേവനങ്ങള്‍ എന്നിവയില്‍. 2026~ഓടെ 2,40,000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ നിലവില്‍ പ്രതീക്ഷിക്കുന്നത്, അതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇവിടെ ലഭിക്കില്ല.തൊഴില്‍ വിപണിയിലെ വിടവ് നികത്താന്‍ സഹായിക്കുന്നതിന്, സഖ്യ സര്‍ക്കാര്‍ മാസങ്ങളായി കുടിയേറ്റ നിയമത്തില്‍ വരുത്താനിരുന്ന മാറ്റങ്ങളാണ് പുതിയ നിര്‍ദ്ദേശങ്ങളായി അംഗീകരിച്ചത്.
ഇക്കഴിഞ്ഞ സെപ്തംബറില്‍, തൊഴില്‍ മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ല്‍, ഒരു പുതിയ പോയിന്റ് അടിസ്ഥാന ഇമിഗ്രേഷന്‍ സംവിധാനത്തിനുള്ള പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു, അതിലൂടെ യൂറോപ്യന്‍ യൂണിയന്‍ ഇതര തൊഴിലാളികള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നിടത്തോളം, തൊഴില്‍ വാഗ്ദാനമില്ലാതെ പോലും ജര്‍മ്മനിയിലേക്ക് ജോലി തേടാന്‍ പ്രാപ്തരാക്കും.അതായത് "ഓപ്പര്‍ച്യുണിറ്റി കാര്‍ഡ്" അല്ലെങ്കില്‍ (ചാന്‍സെന്‍കാര്‍ട്ടെ) എന്നാണ് ഈ സ്കീമിനെ വിളിക്കുന്നത്.
ഇപ്പോള്‍, ജര്‍മ്മനിയിലേക്ക് വരുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കാന്‍ സഹായിക്കുന്നതിന് വിപുലമായ ഒരു കൂട്ടം സംരംഭങ്ങള്‍ക്ക് സഖ്യ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇതിലെ കാര്യങ്ങളാണ് ബുധനാഴ്ച കാബിനറ്റ് അംഗീകരിച്ചത്, തുടര്‍ന്ന് 2023 ന്റെ ആദ്യ പാദത്തില്‍ കരട് നിയമം പ്രാബല്യത്തിലാക്കും.
പദ്ധതികളില്‍ എന്താണുള്ളതെന്നു നോക്കാം.
യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ആളുകള്‍ക്ക് അഃായടര ഇന്‍ഡ്യപോലുള്ള രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയില്‍ ജോലി കണ്ടെത്തുന്നത് എളുപ്പമാക്കുക എന്നതാണ് സര്‍ക്കാരിന്റെ പദ്ധതികളുടെ കേന്ദ്ര ലക്ഷ്യം. ഇതില്‍ മൂന്ന് സുപ്രധാന പോയിന്റുകള്‍ ആണുള്ളത്. അതില്‍ ആദ്യത്തേത് ജര്‍മ്മനിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിന് വിദേശ സ്പെഷ്യലിസ്ററുകള്‍ പാലിക്കേണ്ട ആവശ്യകതകളെക്കുറിച്ചാണ്.
ഇതുവരെ അവര്‍ക്ക് അംഗീകൃത ബിരുദവും തൊഴില്‍ കരാറും ഉണ്ടായിരിക്കണം, എന്നാല്‍ ഈ തടസ്സം കുറച്ച് കുടിയേറ്റം സുഗമമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഡ്രാഫ്റ്റില്‍ പ്രസ്താവിക്കുന്നതുപോലെ "ഇത്തരക്കാരുടെ പ്രൊഫഷണല്‍ യോഗ്യതകളുമായി ബന്ധപ്പെട്ട രേഖകള്‍ അവതരിപ്പിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ ഭാഗികമായി മാത്രം ചെയ്യാന്‍ കഴിയുന്ന സ്പെഷ്യലിസ്ററുകള്‍ക്ക്, അവര്‍ സ്വയം ഉത്തരവാദികളല്ലാത്ത കാരണങ്ങളാല്‍, ഒരു എന്‍ട്രി, റെസിഡന്‍സ് ഓപ്ഷന്‍ സൃഷ്ടിക്കും. ഇവര്‍ ജര്‍മ്മനിയില്‍ എത്തിക്കഴിഞ്ഞാല്‍ കഴിവുകള്‍ അന്തിമമായി പരിശോധിക്കാം സാധിയ്ക്കും പിന്നെ ജോലിയും തരപ്പെടുത്താം.
രണ്ടാമത്തെ പോയിന്റില്‍ വിദേശത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടുന്നു, അവര്‍ ഇതുവരെ ബിരുദം നേടിയിട്ടില്ലെങ്കിലും ഇതിനകം തന്നെ ധാരാളം അര്‍ദ്ധപ്രൊഫഷണല്‍സ് എന്ന അനുഭവം ഉള്ളവരെ പരിഗണിയ്ക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി മേഖലയിലെ ജീവനക്കാര്‍ക്ക്, മതിയായ ജര്‍മ്മന്‍ ഭാഷാ വൈദഗ്ധ്യം ഉണ്ടായിരിക്കണം എന്ന നിബന്ധന ഒഴിവാക്കപ്പെടും, തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ മാനേജര്‍മാര്‍ വിദഗ്ധ തൊഴിലാളിയെ നിയമിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. ജര്‍മ്മന്‍ ഭാഷാ വൈദഗ്ധ്യം ഇല്ലാതിരുന്നിട്ടുംകൂടി, ഇവിടെയാണ് മലയാളികളുടെ ജോലി സാദ്ധത പ്രസക്തിയാവുന്നത്.
ഇംഗ്ളീഷില്‍ കൂടുതല്‍ ജോലികള്‍ എന്ന കണക്കില്‍ ജര്‍മ്മനിക്ക് എങ്ങനെ അന്താരാഷ്ട്ര തൊഴിലാളികളെ ആകര്‍ഷിക്കാന്‍ കഴിയും
എന്നതാണ് മൂന്നാമത്തെ പോയിന്റ്, ഇവിടെയും മലയാളികള്‍ ഏറെ പരിഗണിക്കപ്പെടും. നല്ല സാധ്യതയുള്ള മൂന്നാം രാജ്യക്കാരെ ജോലി കണ്ടെത്തുന്നതിനായി ജര്‍മ്മനിയില്‍ തുടരാന്‍ പ്രാപ്തരാക്കുക എന്നതാണ്. "ഓപ്പര്‍ച്യുണിറ്റി കാര്‍ഡ്" ഈ പോയിന്റിന്റെ നെടുംതൂണാണ്. അതായത് ഇതിന്റെ കീഴിലാണ് വരുന്നത്, കൂടാതെ ഒരു പുതിയ പോയിന്റ് അധിഷ്ഠിത സംവിധാനം ഉള്‍പ്പെടും, ഇത് കുറഞ്ഞത് മൂന്ന് മാനദണ്ഡങ്ങള്‍ പാലിക്കുന്നിടത്തോളം, ഒരു തൊഴില്‍ ഓഫര്‍ ഇല്ലാതെ പോലും ജര്‍മ്മനിയിലേക്ക് ജോലി അന്വേഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാരെ, ഇന്‍ഡ്യാക്കാരെ അനുവദിക്കും. ബിരുദമോ പ്രൊഫഷണല്‍ യോഗ്യതയോ ഉള്ളവര്‍, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം, ഭാഷാ വൈദഗ്ദ്ധ്യം അല്ലെങ്കില്‍ ജര്‍മ്മനിയില്‍ മുന്‍ താമസം ഉള്ളവരും 35 വയസ്സിന് താഴെയുള്ളവരും.
പദ്ധതികളില്‍ മറ്റ് എന്തെല്ലാം സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു എന്ന നോക്കിയാല്‍ വിദേശത്ത് ആകര്‍ഷകവും നൂതനവും വൈവിധ്യപൂര്‍ണ്ണവുമായ രാജ്യമായി ജര്‍മ്മനിയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ട്രാഫിക് ലൈറ്റ് സഖ്യം ആഗ്രഹിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ തൊഴില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തുകയും വിദേശത്തുള്ള യോഗ്യരായ ആളുകളെ ജര്‍മ്മനിയിലെ തൊഴിലുടമകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒരു സംരംഭം.
സ്വന്തമായി ജോബ് എക്സ്ചേഞ്ച് ഉള്ള "മേക്ക് ഇറ്റ് ഇന്‍ ജര്‍മ്മനി" പോര്‍ട്ടല്‍ വിപുലീകരിക്കുകയും കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യും. ഡിജിറ്റല്‍ ഭാഷാ കോഴ്സുകളും പരീക്ഷകളും വിപുലീകരിച്ചുകൊണ്ട് വിദേശത്തും സ്വദേശത്തും ജര്‍മ്മന്‍ ഭാഷയെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതുകൊണ്ട് ഇന്‍ഡ്യയില്‍ കൂടുതല്‍ ജര്‍മന്‍ ഭാഷാ പഠന കേന്ദ്രങ്ങള്‍ ഭാവിയില്‍ ഉണ്ടാകും.
വിദേശ തൊഴിലധിഷ്ഠിത യോഗ്യതകള്‍ക്കുള്ള അംഗീകാര നടപടിക്രമങ്ങള്‍ ലളിതമാക്കാനും വേഗത്തിലാക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ആവശ്യമായ രേഖകള്‍ ഇംഗ്ളീഷിലോ യഥാര്‍ത്ഥ ഭാഷയിലോ സ്വീകരിക്കാമെന്നതാണ് ആസൂത്രിത നടപടികളിലൊന്ന്. അതുകൊണ്ടുതന്നെ ഇതൊരു വലിയ സുവര്‍ണ്ണാവസരമാണ്.പോളി ടെക്നിക്കല്‍