ബ്രസല്‍സ് : ഊര്‍ജ്ജവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോ മേഖലയില്‍ നാണയപ്പെരുപ്പം കുറഞ്ഞു.പതിനേഴ് മാസത്തിനുള്ളില്‍ ആദ്യമായാണ് പണപ്പെരുപ്പം കുറഞ്ഞത്.ഊര്‍ജ്ജവില കുറഞ്ഞതോടെ ഒക്ടോബറിലെ 10.6%ല്‍ നിന്നും പത്ത് ശതമാനമായി പണപ്പെരുപ്പം കുറഞ്ഞെന്ന് യൂറോസ്റ്റാറ്റ് കണക്കുകള്‍ പറയുന്നു.ഒക്ടോബറിലെ ഊര്‍ജ്ജ വിലയില്‍ 41.5%വര്‍ധനവാണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ മാസം 34.9% ആയി കുറഞ്ഞു.
/sathyam/media/post_attachments/7LkRpuQStxjubIfk48Tw.jpg)
എന്നാല്‍ ഭക്ഷ്യ പണപ്പെരുപ്പം നേരിയതോതില്‍ വര്‍ധിച്ചു.13.1%ല്‍ നിന്ന് 13.6%മായാണ് ഇത് കൂടിയത്.വ്യാവസായിക ചരക്കുകളുടെയും സേവനങ്ങളുടെയും പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുകയാണെന്നും യൂറോസ്റ്റാറ്റ് പറയുന്നു.ഊര്‍ജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലകൂടുതല്‍ ഇല്ലാതാക്കുന്ന പ്രധാന പണപ്പെരുപ്പം 5%മായി തുടരുകയാണെന്നും യൂറോസ്റ്റാറ്റ് പറഞ്ഞു.
എങ്കിലും ആകെ കണക്കെടുക്കുമ്പോള്‍ ഭക്ഷ്യ വസ്തുക്കളടക്കം എല്ലാ മേഖലയിലും വിലക്കുറവ് അനുഭവപ്പെടുന്നുണ്ട്.
അയര്‍ലണ്ടിലെ വിലകളിലും നേരിയകുറവിന് ഈ ഇടിവ് കാരണമായി. രാജ്യത്തെ ഏകീകൃത ഉപഭോക്തൃ വില സൂചിക 9.4%ല്‍ നിന്ന് 9% ആയാണ് കുറഞ്ഞത്.അയര്‍ലണ്ടിലെ ഊര്‍ജ്ജ വിലയില്‍ നേരിയ വര്‍ധന മാത്രമേയുണ്ടായുള്ളു.ഊര്‍ജ്ജ വിലയില്‍ കഴിഞ്ഞ മാസം 0.1ശതമാനം കൂടിയതോടെ വാര്‍ഷിക നിരക്ക് 43%ശതമാനത്തിലേയ്ക്കെത്തി.
ഒക്ടോബറിലെ ഊര്‍ജ വിലയില്‍ രാജ്യത്ത് 13.6% വര്‍ധനവാണുണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഊര്‍ജ വിലയില്‍ 47.6%വും വര്‍ധനവുണ്ടായി. നവംബറിലെ ഉപഭോക്തൃ വില സൂചിക അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും.
അതിനിടെ, പലിശ നിരക്ക് വീണ്ടും ഉയര്‍ത്താനൊരുങ്ങുകയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്.ഡിസംബറില്‍ ഇതിനായി യോഗം ചേരുമെന്നാണ് കരുതുന്നത്.പലിശനിരക്ക് 0.ശതമാനമോ 0.75ശതമാനമോ ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം പ്രതീക്ഷിച്ച രണ്ടു ശതമാനത്തേക്കാള്‍ അഞ്ചിരട്ടിയായതോടെയാണ് ഇ സി ബി പലിശനിരക്കുയര്‍ത്തിയത്. റെക്കോര്‍ഡ് വേഗതയില്‍ പലിശനിരക്ക് ഉയര്‍ത്തുകയാണെങ്കിലും വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും പിടിച്ചുനിര്‍ത്താനായിട്ടില്ല.