ഫോമാ പ്രവര്‍ത്തനോദ്ഘാടനം ഡിസംബർ 3 ന് ചിക്കാഗോയിൽ, ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

author-image
athira kk
New Update

ഷിക്കാഗോ : ഡിസംബർ 3 ന് ചിക്കാഗോയിൽ നടത്തപ്പെടുന്ന ഫോമാ പ്രവർത്തന ഉത്‌ഘാടനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു, വിവിധ പരിപാടികളോടു കൂടി നടത്തപ്പെടുന്ന പ്രവർത്തന ഉത്‌ഘാടനം വൻവിജയമാക്കുവാൻ ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റിയും ചിക്കാഗോ സെൻട്രൽ റീജിയനും, മുഖ്യ അതിഥികളായി കോൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ സോമനാഥ് ഘോഷ്, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ.

Advertisment

publive-image

ഈ വരുന്ന ഡിസംബർ 3 ശനിയാഴ്ച വൈകിട്ട് ചിക്കാഗോയിൽ അരങ്ങേറുന്ന പരിപാടികൾ വൈകിട്ട് ആറു മണിക്ക് ആരംഭിക്കും, ഒരു മണിക്കൂർ നീളുന്ന സോഷ്യൽ ആൻഡ് നെറ്റ് വർക്കിംഗ് മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം അമേരിക്കയുടെ നാനാഭാഗത്തു നിന്നെത്തുന്ന അനേകം നേതാക്കൾക്കും പ്രതിനിധികൾക്കും പ്രവർത്തകർക്കും സംവദിക്കുവാനുള്ള വേദിയാകും,

ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ ഏഴ് മണിയോട് കൂടി ആരംഭിക്കുന്ന പൊതുസമ്മേളനം മുഖ്യ അതിഥികളായ കോൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ സോമനാഥ് ഘോഷ്, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ എന്നിവർ സംയുക്തമായി ഉത്‌ഘാടനം ചെയ്യും, കേരള പര്യടനം വൻ വിജയമാക്കി തിരിച്ചെത്തിയ പ്രസിഡന്റ് ചടങ്ങിൽ സംസാരിക്കും, വരുന്ന രണ്ടു വർഷകാലയളവിൽ ഫോമ നടത്തുവാൻ പദ്ധതിയിടുന്ന പ്രൊജെക്ടുകളുടെയും പരിപാടികളുടെയും ഒരു രൂപരേഖ ജനറൽ സെക്രട്ടറി ഓജസ് ജോൺ വേദിയിൽ അവതരിപ്പിക്കും, വരുന്ന രണ്ടു വർഷത്തെ ബഡ്‌ജറ്റിനെക്കുറിച്ചു ട്രഷറർ ബിജു തോണിക്കടവിൽ സംസാരിക്കും,

ഫോമയുടെ വനിതാ ഫോറം പ്രവർത്തന ഉത്‌ഘാടനവും തദവസരത്തിൽ നടത്തപ്പെടും, വനിതാ ഫോറം ചെയർ സുജാ ഔസോ, വനിതാ പ്രതിനിധികളായ മേഴ്‌സി സാമുവൽ, രേഷ്മ രഞ്ജൻ, സുനിതാ പിള്ള, അമ്പിളി സജിമോൻ, ശുഭ അഗസ്റ്റിൻ, ടീന ആശിഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും,

വിവിധ റീജിയനുകളുടെ വൈസ് പ്രസിഡന്റുമാരായ മനോജ് പിള്ള, പോൾ പി ജോസ്, ഷോളി കുമ്പിളുവേലിൽ, ജോജോ കോട്ടൂർ, മധുസൂദനൻ നമ്പ്യാർ, ഡൊമിനിക് ചാക്കോനാൽ, ചാക്കോച്ചൻ ജോസഫ്, ബോബി തോമസ്, ടോമി ഇടത്തിൽ, മാത്യു മുണ്ടയ്ക്കൽ, ബിജു കട്ടത്തറ, പ്രിൻസ് നെച്ചിക്കാട്ട് കൂടാതെ നാഷണൽ കമ്മറ്റി അംഗങ്ങളായ സുജനൻ ടി പുത്തൻപുരയിൽ, ഉണ്ണി തൊയക്കാട്ട്, വിജി എബ്രഹാം,ഷിബു ഉമ്മൻ, ഷിനു ജോസഫ്, ബെറ്റി തോമസ് ഉമ്മൻ, ശാലു പുന്നൂസ്, ജിയോ ജോസഫ്, മാത്യു ജോസഫ്, രാജീവ് സുകുമാരൻ, ബിജു ജോസഫ്,ദീപക് അലക്സാണ്ടർ, അജീഷ് ബാലാനന്ദൻ, ബിജോയ് സേവ്യർ, ജോമോൻ ആന്റണി, സാജൻ കണിയോടിക്കൽ, സുദീപ് കിഷൻ, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍, രാജൻ യോഹന്നാൻ ജിജു കുളങ്ങര, ജാസ്മിൻ പരോൾ, ജോൺസൺ വി ജോസഫ്, സജിൻ തൈവളപ്പിൽ, സജി സെബാസ്റ്റ്യൻ, ബിജു പകലോമറ്റം, യൂത്ത് റെപ്രസെന്ററിവ്മാരായ എബിൻ എബ്രഹാം, നിക്കോൾ വിൻസെന്റ്, റോസിലിൻ നെച്ചിക്കാട്ട്, ജീവൻ മാത്യു, സച്ചിൻ സാജൻ,എമിലിൻ റോസ് തോമസ് എന്നിവരും പരിപാടികളിൽ സജീവ സാന്നിധ്യമാകും,

പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേള ചടങ്ങിന് മാറ്റ് കൂട്ടും കൂടാതെ ലൈവ് ഫുഡ് കോർണർ ഒരു മുഖ്യ ആകർഷണമായിരിക്കും, ചിക്കാഗോ സെൻട്രൽ റീജിയൻ ഭാരവാഹികളായ ആർ വി പി ടോമി ഇടത്തിൽ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) അഡൈ്വസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ജോസി കുരിശിങ്കല്‍,നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍ കൂടാതെ ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം തുടങ്ങിയവരാണ് പരിപാടികളുടെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്,

ഫോമാ പ്രവർത്തന ഉത്‌ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നുവെന്നും ഫോമയുടെ എല്ലാ പ്രവർത്തകരെയും ഈ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു,

Advertisment