New Update
ന്യൂയോർക്ക് : ഡിസംബർ 9 നു തുടങ്ങാനിരിക്കുന്ന റെയിൽ സമരം ഒഴിവാക്കാൻ യുഎസ് ഹൗസ് നിയമനിർമാണം നടത്തി. സെനറ്റിൽ അംഗീകരിച്ചാൽ നിയമം നടപ്പാവും. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ഹൗസ് 137 നെതിരെ 290 വോട്ടിനാണ് നിയമം പാസാക്കിയത്. ഈ വർഷം ആദ്യം ബൈഡൻ ഭരണകൂടം അംഗീകരിച്ച താത്കാലിക കരാർ സ്വീകരിച്ചു സമരം ഒഴിവാക്കാൻ നിയമം റെയിൽ ജീവനക്കാരെയും കമ്പനികളെയും നിർബന്ധിതരാക്കുന്നു.
Advertisment
നടപടി എടുക്കാൻ ചൊവാഴ്ച പ്രസിഡന്റ് ജോ ബൈഡൻ കോൺഗ്രസിനോട് അഭ്യർഥിച്ചിരുന്നു. ജീവനക്കാർക്ക് ഏഴു ദിവസത്തെ ശമ്പളത്തോടു കൂടിയ രോഗാവധി നൽകിയില്ലെങ്കിൽ നിയമം സെനറ്റിൽ തടയുമെന്നു ഡെമോക്രാറ്റ് സെനറ്റർ ബെർണി സാന്ഡേഴ്സ് ചൊവാഴ്ച്ച പറഞ്ഞിരുരുന്നു. അതനുസരിച്ചുള്ള നിയമവും ഹൌസ് അംഗീകരിച്ചു. പണിമുടക്ക് ഭീഷണി ഉയർത്തുന്ന ജീവനക്കാരുടെ പ്രധാനപ്പെട്ട ഒരു ആവശ്യമാണിത്.