ന്യൂയോർക്ക് : യുഎസിൽ സ്കൂളുകൾക്കും വംശീയ-വർഗീയ-മത ന്യൂനപക്ഷങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, മാധ്യമങ്ങൾ, എൽ ജി ബി ടി ക്യൂ സമൂഹങ്ങൾ എന്നിവയ്ക്കു നേരെയും ആഭ്യന്തര ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നുവെന്നു ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി എച് എസ്) താക്കീതു നൽകി. 2021 ജനുവരി 6 നു യുഎസ് ക്യാപിറ്റോളിനു നേരെ ആക്രമണം ഉണ്ടായ ശേഷം ഡി എച് എസ് നൽകുന്ന ഏഴാമത്തെ താക്കീതാണിത്.
ഡി എച് എസ് സെക്രട്ടറി അലെജാന്ദ്രോ മയോർക്കസ് പറഞ്ഞു: "നമ്മുടെ നാട് തുടർന്നും ഉയർന്ന ഭീഷണി നേരിട്ടു കൊണ്ടിരിക്കയാണ്. അടുത്തിടെ ഉണ്ടായ ലക്‌ഷ്യം വച്ചുള്ള ദുഖകരമായ ആക്രമണങ്ങളിൽ നമ്മൾ കണ്ടതു പോലെ. രാഷ്രീയ-സാമൂഹ്യ ലക്ഷ്യങ്ങൾ നേടാൻ ഇറങ്ങുന്ന തീവ്രവാദികളാണ് അതിനു പിന്നിൽ."
അൽ ഖായിദ, ഇസ്ലാമിക്ക് സ്റ്റേറ്റ് തുടങ്ങിയ രാജ്യാന്തര ഭീകര സംഘങ്ങളുടെ ഭീഷണി കുറഞ്ഞു വരികയാണെന്നു ഒരു ഡി എച് എസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അക്രമത്തിന്റെ സിദ്ധാന്തങ്ങളുമായി കുറെ തീവ്രവാദികൾ രാജ്യത്തു ഭീഷണി ഉയർത്തുന്നുണ്ട്. "നിരന്തരവും മാരകവുമായ" ഭീഷണി.
കൊളോറാഡോയിൽ എൽ ജി ബി ടി ക്യൂ ബാറിൽ നടന്ന വെടിവയ്‌പ് യഹൂദ സമുദായം നേരിടുന്ന ഭീഷണിയുടെ തെളിവാണ്. ആൾക്കൂട്ടമുണ്ടാവുന്ന ഇടങ്ങളിൽ അക്രമത്തിനു തയാറെടുത്തു വ്യക്തികളും ചെറു ഗ്രൂപ്പുകളും കത്ത് നിൽക്കുന്നുണ്ട്. ഒഴിവുകാലങ്ങളിൽ പ്രത്യേകിച്ചും ഇവർ സജീവമാകും.
വ്യക്തിപരമായ നിരാശകളുടെ പേരിൽ അക്രമം സംഘടിപ്പിക്കുന്നവർ ഇപ്പോഴും അവസരം കാത്തു നിൽക്കുന്നു. ഇടക്കാല തിരഞ്ഞെടുപ്പിൽ അത്തരം അക്രമം കുറവായിരുന്നു. എന്നാൽ സംഘർഷം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിൽ ഇപ്പോഴും ഈ ഭീഷണിയുണ്ട്.