സ്പെയ്നിലേക്ക് കൂടുതല്‍ ലെറ്റര്‍ ബോംബുകള്‍

author-image
athira kk
New Update

മഡ്രിഡ്: യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി സ്പെയ്നിലേക്ക് കൂടുതല്‍ ലെറ്റര്‍ ബോംബുകള്‍ എത്തുന്നു. മാഡ്രിഡിലെ യുക്രെയ്ന്‍ എംബസിയില്‍ ലെറ്റര്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ഇത്തരത്തില്‍ കൂടുതല്‍ പാഴ്സലുകള്‍ എത്തിയത്.

Advertisment

publive-image

വടക്കന്‍ സ്പാനിഷ് നഗരമായ സറഗോസയിലെ ആയുധ ഫാക്ടറിയില്‍ ബുധനാഴ്ച വൈകുന്നേരവും മഡ്രിഡിലെ വ്യോമതാവളത്തിന് സമീപത്തുനിന്ന് വ്യാഴാഴ്ച രാവിലെയുമാണ് ലെറ്റര്‍ ബോംബുകള്‍ കണ്ടെത്തിയതെന്നും ഇവ നിര്‍വീര്യമാക്കിയതായും ആഭ്യന്തര~പ്രതിരോധ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

യുക്രെയ്ന്‍ എംബസിയില്‍ പൊട്ടിത്തെറിച്ച ലെറ്റര്‍ ബോംബിലേതിന് സമാനമായ ഇ~മെയില്‍ വിലാസങ്ങളാണ് കണ്ടെത്തിയ ലെറ്റര്‍ ബോംബുകളിലേതെന്ന് അധികൃതര്‍ പറഞ്ഞു. സ്പെയിന്‍ യുക്രെയ്ന് നല്‍കുന്ന ഗ്രനേഡ് ലോഞ്ചറുകള്‍ നിര്‍മിക്കുന്നത് സരഗോസയിലെ ആയുധ ഫാക്ടറിയിലാണ്. അതിനിടെ, മഡ്രിഡിലെ അമേരിക്കന്‍ എംബസിയിലും സംശയാസ്പദ നിലയിലുള്ള തപാല്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisment